‘പാർട്ടിക്ക് രാഹുലിനെ സംരക്ഷിക്കേണ്ട കാര്യമില്ല; രാഹുൽ സംരക്ഷണം സ്വയം ഒരുക്കട്ടെ’; കെ മുരളീധരൻ

k muraleedharan Rahul Mamkootathil sexual allegation

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. പെട്ടെന്ന് കേസുമായി വന്നത് രാഷ്ട്രീയ ലക്ഷ്യം വച്ചുകൊണ്ടാണെന്ന് കെ മുരളീധരൻ പറഞ്ഞു.

‘കുറ്റം ചെയ്തിട്ടുണ്ടോ എന്ന് തെളിയിക്കേണ്ടത് കോടതിയിൽ ആണ്. നിലവിൽ രാഹുൽ സസ്പെൻഷനിലാണ്. കൂടുതൽ കടുത്ത നടപടികളിലേക്ക് പോകണമോ എന്നത് പിന്നീട് ആലോചിക്കാം. പാർട്ടിക്ക് രാഹുലിനെ സംരക്ഷിക്കേണ്ട കാര്യമില്ല എന്നും രാഹുൽ സംരക്ഷണം സ്വയം ഒരുക്കട്ടെ’ എന്നും കെ മുരളീധരൻ പറഞ്ഞു.
അതേസമയം ഈ വിഷയത്തിൽ കെ സുധാകരൻ നടത്തിയ പരാമർശത്തെ മുരളീധരൻ പിന്തുണച്ചു. സുധാകരൻ സ്ത്രീവിരുദ്ധ പരാമർശം നടത്തിയിട്ടില്ല എന്നായിരുന്നു പ്രതികരണം.

ALSO READ: ‘രാഹുൽ ഇരയെയും മാധ്യമങ്ങളെയും വെല്ലുവിളിച്ചു; അയാളെ ഒളിഞ്ഞും തെളിഞ്ഞും പിന്തുണച്ച കോൺഗ്രസ് നേതാക്കൾ നിലപാട് മാറ്റാൻ തയ്യാറാവണം’: രാജ്മോഹൻ ഉണ്ണിത്താൻ

അതേസമയം പാർട്ടിക്ക് രാഹുലിനെ സംരക്ഷിക്കേണ്ട കാര്യമില്ല എന്നും പാർട്ടിക്ക് യുവതിയുടെ പരാതി ലഭിച്ചോ ഇല്ലയോ എന്നുള്ള കാര്യത്തിൽ വ്യക്തതയില്ല എന്നും മുരളീധരൻ പറഞ്ഞു. രാജിവക്കുന്ന കാര്യത്തിൽ രാഹുൽ തന്നെ തീരുമാനിക്കട്ടെ എന്നുമാണ് തുടർന്നുള്ള ഒരു നടപടിയിലും ഞങ്ങൾക്ക് ഒരു ഉത്തരവാദിത്വവും ഇല്ല എന്നുമായിരുന്നു മുരളീധരന്റെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News