
രാഹുൽ മാങ്കൂട്ടത്തിൽ ഒരു നിമിഷം പോലും MLA സ്ഥാനത്ത് തുടരാൻ പാടില്ല എന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്.
ലൈംഗിക പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തതിന് പിന്നാലെ കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം അതിജീവിതയെ സൈബറിടത്തിൽ അക്രമിക്കാൻ ഒരുങ്ങിയാൽ ഡിവൈഎഫ്ഐ പ്രതിരോധം ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഇത്തരം അപമാനിക്കലിനെതിരെ പൊതു സമൂഹത്തിലും ഡിവൈഎഫ് ഐ ഇടപെടലുണ്ടാകും. പ്രതിച്ഛായ സൃഷ്ടിച്ച് രക്ഷപ്പെടാൻ ആണ് രാഹുൽ മാങ്കൂട്ടത്തിൽ ശ്രമിച്ചത്. അതേസമയം സൈബറിടത്തിൽ പണം ചെലവിട്ട് രാഹുലിന് വേണ്ടി പ്രവർത്തിച്ച ഷാഫി പറമ്പിൽ അടക്കമുള്ളവരുടെ ഇടപെടലുകൾ സംബന്ധിച്ചും അന്വേഷണം വേണമെന്നും ഷാഫിയും രാഹുലും അടങ്ങിയ ക്രിമിനൽ സംഘത്തെ നിലയ്ക്ക് നിർത്താൻ കോൺഗ്രസ്സിന് കഴിയുന്നില്ലെന്നും വി കെ സനോജ് പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

