രാഹുലിൽ കുടുങ്ങിയും കു‍ഴങ്ങിയും കോൺഗ്രസ്; പിടിവിടാതെ ഷാഫി, കൈവിട്ട് മുതിർന്നവർ

rahul mamkootathil + congress

ബലാത്സംഗ കേസിൽ ഉള്‍പ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പാർട്ടിയിൽ നിന്ന് പുറത്താക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കാനാകാതെ കോൺഗ്രസ്. കേരളത്തിലെ നേതാക്കൾ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കണമെന്ന് ഹൈക്കമാന്‍റിന്‍റെ നിർദ്ദേശം നൽകിയിട്ടും അനിശ്ചിതത്വം തുടരുകയാണ്. മുൻ കെപിസിസി അധ്യക്ഷന്മാർ അടക്കമുള്ള മുതിർന്ന നേതാക്കൾ രാഹുലിനെതിരെ കർശന നടപടി വേണമെന്ന് ആവശ്യപ്പെടുമ്പോൾ ഷാഫി പറമ്പിലിൻ്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗമാണ് കോടതി അന്തിമ തീരുമാനമെടുത്ത ശേഷം നടപടി മതിയെന്ന അഭിപ്രായത്തിൽ ഉറച്ചുനിൽക്കുന്നത്.

രമേശ് ചെന്നിത്തല, വിഎം സുധീരൻ, കെ മുരളീധരൻ, അടക്കമുള്ള നേതാക്കൾ രാഹുലിനെതിരെ കർക്കശ നടപടി വേണമെന്ന് ആവശ്യപ്പെടുന്നവരാണ്. ബെന്നി ബഹനാന്റെ നേതൃത്വത്തിലുള്ള എ വിഭാഗവും രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് കെപിസിസി അധ്യക്ഷനോട് ആവശ്യപ്പെട്ട് കഴിഞ്ഞു. പക്ഷേ ഷാഫി പറമ്പിലിൻ്റെ സമ്മർദ്ദത്തിന് മുന്നിൽ നേതാക്കൾ കഴിഞ്ഞദിവസവും കണ്ട വഴങ്ങുന്നതാണ് കാഴ്ച.

ALSO READ; രാഹുലിനെതിരായ പുതിയ പരാതി; ബലാത്സംഗം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു

എന്നാൽ കെപിസിസിക്ക് ഉചിതമായ തീരുമാനമെടുക്കാമെന്ന സന്ദേശം ഹൈക്കമാന്‍ഡ് നൽകിയെന്നാണ് സൂചന. രാഹുലിനെതിരെ ലഭിച്ച പരാതികളിൽ ഹൈക്കമാന്‍ഡ് വിവരങ്ങള്‍ തേടി. കേരളത്തിന്‍റെ ചുമതലയുളള ദീപ ദാസ് മുൻഷിയിൽ നിന്നാണ് വിവരങ്ങള്‍ തേടിയത്. എംഎൽഎക്കെതിരായ പരാതികൾ ഗുരുതര സ്വഭാവമുള്ളതെന്ന് ദീപ ദാസ് മുൻഷി നേതൃത്വത്തെ അറിയിച്ചു. തെരഞ്ഞെടുപ്പുകളിൽ പാർട്ടിക്ക് ദോഷം ചെയ്യുമെന്നും ദീപ ദാസ് മുൻഷി നേതൃത്വത്തെ ധരിപ്പിച്ചു. ആദ്യപരാതി വന്ന സമയം തന്നെ വിശദമായ റിപ്പോർട്ട് ദീപ ദാസ് മുൻഷി നേതൃത്വത്തിന് നൽകിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News