
പീഡനക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ അതിജീവിതക്കെതിരെ നടത്തിയ ലൈംഗിക അതിക്രമങ്ങളുടെ തീവ്രത വെളിവാക്കി എഫ്‌ഐആർ. ലൈംഗിക താൽപര്യം മുൻനിർത്തി സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട രാഹുൽ വിവാഹ വാഗ്ദാനം നൽകിയെന്നും പ്രലോഭിപ്പിച്ച് ഹോട്ടലിലേക്ക് വിളിച്ചു വരുത്തി ക്രൂര ലൈംഗിക വേട്ട നടത്തിയെന്നും എഫ് ഐ ആറിൽ പറയുന്നു. തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ വിളിച്ചുവരുത്തിയാണ് പീഡിപ്പിച്ചത്.
ബലംപ്രയോഗിച്ച് ശരീരത്തിൽ മുറിപ്പാടുകൾ ഉണ്ടാക്കി. വായ പൊത്തിപ്പിടിച്ച് വസ്ത്രങ്ങൾ ബലംപ്രയോഗിച്ച് നീക്കി ലൈഗിംക വൈകൃതങ്ങൾക്ക് ഇരയാക്കി. അതിജീവിതയുടെ എതിർപ്പുകളെ ബലപ്രയോഗത്തിലൂടെ മറികടന്ന രാഹുൽ യുവതിയെ മർദിക്കുകയും തുപ്പുകയും ചെയ്തതായും എഫ്‌ഐആറിലുണ്ട്. തുടർന്ന് ഗർഭിണിയായ ശേഷം പലതരത്തിൽ ഭീഷണിപ്പെടുത്തിയെന്നും FIR വിവരങ്ങളിലുണ്ട്. കടുത്ത മാനസിക – ശാരീരിക പ്രശ്‍നങ്ങളാണ് അതിജീവിത നേരിട്ടതെന്നും എഫ് ഐ ആറിൽ പറയുന്നുണ്ട്.
പരാതിയെ തുടർന്ന് അതീവ രഹസ്യമായാണ് രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് നിന്നും കസ്റ്റഡിയിലെടുത്തത്. പതിരഞ്ഞെടുപ്പ് കാലത്ത് നീലപ്പെട്ടി വിവാദമുണ്ടായ അതേ KPM ഹോട്ടലിൽ വെച്ചാണ് ഒരു വർഷത്തിനിപ്പുറം രാഹുലിനെ പൊലീസ് പിടിച്ചതും. ഷൊർണൂർ ഡിവൈഎസ്പി മുരളീധരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

