രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതി: അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തി രാഹുൽ അനുകൂല സൈബർ പട

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നല്‍കിയ അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തി രാഹുൽ അനുകൂല സൈബർ പട. സമൂഹ മാധ്യമങ്ങളായ വാട്സ്ആപ്പ്, ഫേസ്ബുക്ക് ഗ്രൂപ്പുകളിലൂടെയാണ് രാഹുലിനെതിരെ പരാതി നൽകിയ യുവതിയുടെ ചിത്രങ്ങൾ പ്രചരിപ്പിച്ചത്. സംഭവത്തിന് പിന്നാലെ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് അതിജീവിതയുടെ തീരുമാനം. രാഹുലിൻ്റെ സൈബർ ഗ്രൂപ്പുകളിലെ ചർച്ചയുടെ സ്ക്രീൻഷോട്ടുകളും പുറത്തായിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട് ഗ്രൂപ്പ് അഡ്മിന്മാരുടെ പട്ടിക പൊലീസിന് കൈമാറി. വ്യാജ അക്കൗണ്ടുകൾ വഴിയും യുവതിക്കെതിരെ സൈബർ ആക്രമണം നടക്കുന്നുണ്ട്. അതേസമയം, യുവതിയുടെ ലൈംഗിക പീഡന പരാതിക്ക് പിന്നാലെ മുങ്ങിയ രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ തുടരുകയാണ്. കോൺഗ്രസ് നേതാക്കളാണ് രാഹുലിനെ രഹസ്യ കേന്ദ്രത്തിൽ ഒളിപ്പിച്ചിരിക്കുന്നത്. രാഹുലിനെ കണ്ടെത്താനുള്ള പൊലീസ് അന്വേഷണം ഊർജിതമാണ്.

ALSO READ: ജിം കഴിഞ്ഞ് വരുമ്പോൾ കഴിക്കാൻ പറ്റിയ ബെസ്റ്റ് സാലഡ് ഇതാ; പരീക്ഷിച്ചുനോക്കൂ

വെള്ളിയാഴ്‌ച രാവിലെ കുറച്ചുസമയം രാഹുലിൻ്റെ മൊബൈൽ ഓൺ ആയിരുന്നു. മുൻകൂർ ജാമ്യഹർജിയുടെ കാര്യങ്ങൾ അഭിഭാഷകനുമായി സംസാരിച്ചു. തുടർന്ന്‌ മൊബൈൽ ഫോൺ ഓഫ്‌ ചെയ്‌തു. പാലക്കാട് നഗരത്തിൽ തന്നെയാണ് രാഹുലിൻ്റെ ഫോൺ ലൊക്കേഷൻ ഉള്ളതെന്നാണ് പൊലീസ് കണ്ടെത്തിയത്. എന്നാൽ പൊലീസിനെ കബളിപ്പിക്കാനാണ് ഫോൺ വച്ച് രാഹുൽ മുങ്ങിയത്. കഴിഞ്ഞ ദിവസം കണ്ണാടിയിൽ നിന്നും താമസ സ്ഥലത്ത് എത്തിയതിന് ശേഷമാണ് സുഹൃത്തിന്റെ വാഹനത്തിലേക്ക് രാഹുൽ മാറിയത്. തുടർന്ന് ഒളിവിൽ പോകുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News