മുൻകൂര്‍ ജാമ്യാപേക്ഷ അടച്ചിട്ട മുറിയില്‍ പരിഗണിക്കണം: സെഷൻസ് കോടതിയില്‍ പുതിയ ഹര്‍ജി സമര്‍പ്പിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

rahul mamkoottathil congress

പീഡന പരാതി നേരിടുന്നതിനിടെ പുതിയ ഹര്‍ജി സമര്‍പ്പിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിലാണ് പുതിയ ഹര്‍ജി സമര്‍പ്പിച്ചത്. മുൻകൂര്‍ ജാമ്യാപേക്ഷ അടച്ചിട്ട മുറിയില്‍ പരിഗണിക്കണമെന്നാണ് പുതിയ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. ഇതേ കോടതിയാണ് നാളെ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

അതേസമയം, ആറാം ദിവസവും രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ തുടരുകയാണ്. പ്രത്യേക അന്വേഷണ സംഘം രാഹുലിനെ കണ്ടെത്താനായി തമിഴ്നാട്ടിലും കേരളത്തിലും വ്യാപക തെരച്ചിൽ നടത്തുകയാണ്. യുവനടിയുടെ ചുവന്ന കാർ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. പാലക്കാട്ടെ മുതിർന്ന കോൺഗ്രസ് നേതാവിൻ്റെ വീട്ടിലും ഉണ്ടായിരുന്നതായാണ് വിവരം വരുന്നത്. അടച്ചിട്ട കോടതി മുറിയില്‍ വാദം കേള്‍ക്കണമെന്ന് അതിജീവിതയും സെഷൻസ് കോടതിയെ സമീപിച്ചിട്ടുണ്ട്.

ALSO READ: ‘ഗർഭം ധരിക്കാൻ നിർബന്ധിച്ചു, വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു’; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും പീഡന പരാതി നൽകി മറ്റൊരു യുവതി

അതിജീവിതയെ അപമാനിച്ച കേസില്‍ അറസ്റ്റിലായ അഞ്ചാം പ്രതിയായ രാഹുല്‍ ഈശ്വറിനെ മുൻകൂര്‍ ജാമ്യം കിട്ടാത്തതിനാല്‍ റിമാൻഡ് ചെയ്തു. കേസിലെ നാലാം പ്രതിയായ സന്ദീപ് വാര്യരുടെ മുൻകൂര്‍ ജാമ്യാപേക്ഷ കോടതി ഡിസംബര്‍ അഞ്ചിന് പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News