‘വിവാഹബന്ധം ഒരു മാസം മാത്രം, ഒരുമിച്ച് ജീവിച്ചത് 4 ദിവസം’; രാഹുലുമായി അടുക്കുന്നത് ആദ്യ വിവാഹം ഒഴിഞ്ഞ ശേഷമെന്ന് അതിജീവിത

rahul-mamkootathil-

ലൈംഗികാരോപണ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ അതിജീവിത നൽകിയ മൊഴിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭർത്താവിരിക്കെ രാഹുലുമായി ബന്ധമെന്നായിരുന്നു രാഹുൽ അനുകൂലികളുടെ ആരോപണം. എന്നാൽ വിവാഹബന്ധം ഒരു മാസം മാത്രം ആണ് നീണ്ടുനിന്നതെന്നും രാഹുലുമായി അടുക്കുന്നത് ആദ്യ വിവാഹം ഒഴിഞ്ഞ ശേഷമാണെന്നും അതിജീവിത മൊഴി നൽകി.

വിവാഹം നടന്നത് 2024 ഓഗസ്ത് 22 ന് ആയിരുന്നു. ഒരുമിച്ച് ജീവിച്ചത് 4 ദിവസം മാത്രം ആണ്. ഒരു മാസത്തിനുള്ളിൽ ബന്ധം ഒഴിഞ്ഞു. രാഹുലുമായി അടുക്കുന്നത് പിന്നീട് 5 മാസത്തിന് ശേഷമെന്നും അതിജീവിതയുടെ മൊഴിയിൽ പറയുന്നു.

ALSO READ: ‘ജമാഅത്തെ ഇസ്ലാമിയുമായി ചേർന്ന് യുഡിഎഫ് മത്സരിക്കുന്നു, ബിജെപി വർഗീയത പറയുന്നു’; മതേതര വിശ്വാസികൾ തങ്ങളോടൊപ്പം ഉറച്ചുനിൽക്കുമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ

അതേസമയം രാഹുൽ മാങ്കൂട്ടത്തിലിനെ ന്യായീകരിച്ച് കോൺഗ്രസ് മുഖപത്രം വീക്ഷണം എഡിറ്റോറിയൽ. ഒളിവിൽ പോയ മാങ്കൂട്ടത്തിലിന് പൂർണ പിന്തുണയാണ് കോൺഗ്രസ് നേതാക്കൾക്ക് പിന്നാലെ പാർട്ടിയുടെ മുഖപത്രം വീക്ഷണം എഡിറ്റോറിയലിലൂടെയും വ്യക്തമാക്കിയിരിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ രാഷ്ട്രീയ ഗൂഢാലോചനയുടെ ഇരയാണ് എന്നാണ് കോണ്‍ഗ്രസ് മുഖപത്രത്തില്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News