
ലൈംഗിക പീഡന പരാതിയിൽ ഒളിവിൽ കഴിയുന്ന പാലക്കാട് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ നാളെയും വാദം തുടരും. ഇതിന് ശേഷം ആയിരിക്കും വിധി പറയുക. കൂടുതൽ വാദം കേൾക്കുന്നതിനായിട്ടാണ് കേസ് നാളത്തേക്ക് മാറ്റിയത്. ഡിജിറ്റൽ രേഖകൾ ഉൾപ്പടെ വിശദമായി പരിശോധിക്കും. ആവശ്യമെങ്കിൽ അറസ്റ്റ് ചെയ്യാമെന്നും കോടതി പറഞ്ഞു.
മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി അടച്ചിട്ട മുറിയിൽ ആണ് വാദം കേട്ടത്. സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങളുളളതിനാൽ, വാദം അടച്ചിട്ട മുറിയിൽ വേണമെന്ന് മാങ്കൂട്ടത്തിൽ ആവശ്യപ്പെട്ടിരുന്നു. ഒന്നര മണിക്കൂറാണ് വാദം നീണ്ടുനിന്നത്.
നിർബന്ധിത ഗർഭഛിദ്രം നടത്തിയതിന് തെളിവുകൾ ഉണ്ടെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. ജാമ്യം അനുവദിക്കുന്നത് തെളിവുകൾ നശിപ്പിക്കാൻ കാരണം ആയേക്കാം എന്ന് പ്രോസിക്യൂഷൻ പറയുന്നു. പൊലീസ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ ആണുള്ളത്. പ്രതിക്കെതിരെ മെഡിക്കൽ തെളിവുകളും ഡിജിറ്റൽ തെളിവുകളും ഉണ്ടെന്ന് പ്രോസിക്യൂഷൻ. ഗർഭഛിദ്രത്തിനും ബലാത്സംഗത്തിനും രാഹുലിനെതിരെ തെളിവുകൾ ഉണ്ട്.
എന്നാൽ അന്വേഷണവുമായി സഹകരിക്കുമെന്ന് രാഹുലിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. തനിക്കെതിരായ ആരോപണങ്ങളും കേസും രാഷ്ട്രീയപ്രേരിതമെന്ന് ആണ് രാഹുലിന്റെ ഭാഗം. രാഹുലിനെതിരായ പരാതി ഗൂഢാലോചനയുടെ ഭാഗമെന്ന് പ്രതിഭാഗം. ഗർഭഛിദ്രത്തിന് ആവശ്യപ്പെട്ടത് പെൺകുട്ടിയെന്നു രാഹുൽ മാങ്കൂട്ടത്തിൽ പറയുന്നു. വാട്ട്സ് ആപ്പ് ചാറ്റിന്റെ വിവരങ്ങൾ രാഹുൽ സീൽഡ് കവറിൽ കോടതിയിൽ ഹാജരാക്കി. സുഹൃത്തിനോട് മരുന്ന് ആവശ്യപ്പെടുന്നതാണ് വാട്ട്സ് ആപ്പ് ചാറ്റ് എന്നും രാഹുൽ.
ഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധം ആണ് നടന്നത് എന്നാണ് രാഹുലിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്. രാഹുലിനെതിരെ നടക്കുന്നത് രാഷ്ട്രീയ ഗൂഢാലോചന ആണെന്നും പരാതിക്കാരി ചാറ്റുകളും കോളുകളും റെക്കോർഡ് ചെയ്ത് സൂക്ഷിച്ചുവെന്നും കോടതിയിൽ പറഞ്ഞു.
രാഹുലിനെതിരെ ചുമത്തിയ കുറ്റങ്ങൾ പ്രഥമദൃഷ്ട്യാ തന്നെ നിലനിൽക്കുമെന്ന് പ്രോസിക്യൂഷൻ. ബലാത്സംഗം നടന്നതിന് തെളിവുകളുണ്ട്. അതിജീവിത ഗർഭിണിയായി ഇരിക്കുന്ന അവസ്ഥയിൽ പോലും ബലാത്സംഗം ചെയ്തു. ശേഷം നിർബന്ധിത ഗർഭഛിദ്രം നടത്തി. ഗർഭച്ഛിദ്രം നടത്തിയത് അശാസ്ത്രീയമായിട്ടാണ്. അതിജീവിതയെ രാഹുൽ ക്രൂരമായി ഉപദ്രവിച്ചു. കടുത്ത മാനസിക സമ്മർദ്ദത്തിലേക്ക് രാഹുൽ തള്ളിവിട്ടു എന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

