പെട്ടു!!; ഓഡിയോയും വാട്സ്ആപ്പ് സന്ദേശവും അടക്കമുള്ള തെളിവുകൾ നിഷേധിക്കാതെ രാഹുൽ മാങ്കൂട്ടത്തിൽ

RAHUL MAMKOOTATTHIL + no bail

യുവതിയെ പീഡിപ്പിച്ച ശേഷം ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്നതുമായ ഓഡിയോയും വാട്സ്ആപ്പ് സന്ദേശവും നിഷേധിക്കാതെ രാഹുൽ മാങ്കൂട്ടത്തിൽ.

പുതിയ ശബ്ദരേഖ പുറത്ത് വന്നതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു രാഹുൽ. ഇനി നിയമ പരമായി നേരിടുമെന്നും പുതുതായി ഓഡിയോയിൽ ഒന്നുമില്ലെന്നും ഇതൊക്കെ മുൻപും ചർച്ച ചെയ്തതാണ് എന്ന തരത്തിൽ പുറത്തുവന്ന വിവരങ്ങളെ തള്ളാതെയും കൊള്ളാതെയുമുള്ള തരത്തിലായിരുന്നു രാഹുലിന്റെ പ്രതികരണം. അന്വേഷണവുമായി താൻ സഹകരിക്കുമെന്നും രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു.

ALSO READ: ‘എനിക്ക് നിന്നെ ഗർഭിണിയാക്കണം’: കുഞ്ഞ് വേണമെന്ന് ആവശ്യപ്പെട്ടതും ഗർഭഛിദ്രത്തിന് നിർബന്ധിച്ചതും രാഹുൽ തന്നെ; വാട്സ്ആപ്പ്, ഓഡിയോ സന്ദേശങ്ങൾ കൈരളി ന്യൂസിന്

അതേസമയം തെളിവുകൾ നിഷേധിക്കുന്നുണ്ടോ എന്ന ചോദ്യങ്ങൾക്ക് രാഹുൽ ഉത്തരം നൽകിയില്ല. തന്നോട് ചോദിച്ചിട്ടാണോ മാധ്യമങ്ങൾ ശബ്ദരേഖ കൊടുത്തതെന്നതായിരുന്നു പ്രതികരണം. ശബ്ദരേഖ കളവാണെങ്കിൽ മാധ്യമങ്ങൾക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കാമല്ലോ എന്ന് മാധ്യമപ്രവർത്തകർ തിരിച്ച് ചോദിച്ചപ്പോൾ അത് താൻ നോക്കികൊലാം എന്ന തരത്തിലുള്ള മറുപടിയാണ് രാഹുൽ നൽകിയത്.

ALSO READ: എറണാകുളത്ത് UDF സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രിക തള്ളിയ സംഭവം: ‘സ്വന്തം കഴിവുകേട് മറച്ചുവയ്ക്കാനാണ് കോൺഗ്രസ് മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത്’; എസ് സതീഷ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News