
ലൈംഗികപീഡന ആരോപണത്തിൽ പാലക്കാട് എം എൽ എ രാഹുല്‍ മാങ്കൂട്ടത്തില്‍ കുരുക്കിലായിരിക്കുകയാണ്. ഇതുവരെ തനിക്കെതിരെ പരാതിയില്ല, പരാതിയില്ല എന്ന് ആവർത്തിച്ച നേതാവിനെതിരെ ആണ് ഇപ്പോൾ അതിജീവിത മുഖ്യമന്ത്രിയ്ക്ക് നേരിട്ടെത്തി പരാതി നൽകിയിരിക്കുന്നത്. നിർബന്ധിച്ച് ഗർഭധാരണം നടത്തിയെന്നും ശേഷം ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തിയതായും പരാതിയിൽ പറയുന്നു. ഡിജിറ്റൽ തെളിവുകളും മുഖ്യമന്ത്രിക്ക് അതിജീവിത കൈമാറിയിട്ടുണ്ട്.
എന്നാൽ ഇത്രയുമൊക്കെ ആയിട്ടും ന്യായീകരണം തുടരുകയാണ് രാഹുൽ. പരാതി നൽകിയതിന് പിന്നാലെ രാഹുൽ ഫേസ്ബുക്കിൽ ഒരു പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. ‘കുറ്റം ചെയ്തിട്ടില്ലാന്നുളള ബോധ്യമുള്ളടത്തോളം കാലം നിയമപരമായി തന്നെ പോരാടും’ എന്നും ‘നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തും’ എന്നുമാണ് പോസ്റ്റിൽ പറയുന്നത്.
പോസ്റ്റിന്റെ പൂർണരൂപം
കുറ്റം ചെയ്തിട്ടില്ലാന്നുളള ബോധ്യമുള്ളടത്തോളം
കാലം നിയമപരമായി തന്നെ
പോരാടും.
നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തും.
സത്യം ജയിക്കും….❤️
യുവതിയെ ഗര്‍ഭധാരണത്തിനും ഗര്‍ഭഛിദ്രത്തിനും പ്രേരിപ്പിക്കുന്ന രാഹുലിന്റേതെന്നു പറയപ്പെടുന്ന ശബ്ദസന്ദേശം കഴിഞ്ഞ ദിവസവും പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് യുവതി ലൈംഗിക പീഡനത്തിനു മുഖ്യമന്ത്രിക്കു പരാതി നല്‍കിയത്. പരാതി ഇന്നു തന്നെ മുഖ്യമന്ത്രി ഡിജിപിക്കു കൈമാറും. തുടര്‍ന്ന് പരാതി ക്രൈംബ്രാഞ്ച് സംഘത്തിനു ലഭിക്കുന്നതോടെ രാഹുലിനെതിരായ നടപടികളുടെ സ്വഭാവം മാറും. ലൈംഗിക പീഡനം മാത്രമല്ല, നിർബന്ധിച്ചുള്ള ഗർഭഛിദ്രമെന്നാണ് പരാതിയിൽ പറയുന്നത്. വലിയ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് രാഹുൽ നടത്തിയിരിക്കുന്നത്. അങ്ങനെയെങ്കിൽ ഇനി നേതാവിന്റെ പോക്ക് അഴിക്കുള്ളിലേക്ക് ആയിരിക്കും. വിഷയത്തിൽ പ്രതിപക്ഷ നേതാവ് പ്രതികരിച്ചിട്ടില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

