
സ്ത്രീ പീഡനക്കേസിലും ഗർഭഛിദ്ര കേസിലും ഒളിവിൽ കഴിയുന്ന മുൻ യൂത്ത് കോൺഗ്രസ് പ്രസിഡന്റും പാലക്കാട് എം എൽ എയുമായ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് നേതൃത്വം ഇടപെട്ട് കർണാടക സർക്കാരാണ് സംരക്ഷിച്ചതെന്ന് രാഷ്ട്രീയ ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ.
ഒരു സംസ്ഥാനത്തെ ക്രിമിനൽ കേസിലെ പ്രതിയെ രാഷ്ട്രീയ ബന്ധത്തിന്റെ പേരിൽ മറ്റൊരു സംസ്ഥാനത്തെ സർക്കാർ സംരക്ഷിക്കുന്നത് നിയമവിരുദ്ധവും നിയമത്തെ വെല്ലുവിളിക്കുന്നതും ആണ്. സെഷൻസ് കോടതി ജാമ്യം തള്ളിയപ്പോൾ മാത്രം പാർട്ടിയിൽ നിന്ന് പുറത്താക്കിയ രാഹുൽ മാങ്കൂട്ടത്തിലിനെ ഹൈക്കോടതി അറസ്റ്റ് തടഞ്ഞ സ്ഥിതിക്ക് കോൺഗ്രസ് വീണ്ടും തിരിച്ചെടുക്കുമോ എന്ന് അറിയാൻ താല്പര്യമുണ്ടെന്നും സലീം മടവൂർ പ്രസ്താവനയിലൂടെ പറഞ്ഞു.
ALSO READ: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസ്: അറസ്റ്റ് തടയാതെ കോടതി
രാഹുൽ മങ്കൂട്ടത്തിലിനെതിരെ ഇതേവരെ പരസ്യ നിലപാടെടുക്കാനോ തള്ളിപ്പറയാനോ ഷാഫി പറമ്പിലിനെ പോലെയുള്ള നേതാക്കൾ തയ്യാറായിട്ടില്ല എന്നത് അത്ഭുതകരമാണ്. രാഹുൽ മാങ്കൂട്ടത്തിലിനെ പൊലീസ് അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ ചോദ്യം ചെയ്താൽ പല കോൺഗ്രസ് യൂത്ത് കോൺഗ്രസ് നേതാക്കളുടെയും പൊയ്മുഖങ്ങൾ അഴിഞ്ഞുവീഴുമെന്ന് ഭയമുള്ളതുകൊണ്ടാണ് ഇദ്ദേഹത്തെ സംരക്ഷിക്കാൻ കോൺഗ്രസിന്റെ ദേശീയ നേതൃത്വം തന്നെ ശ്രമിക്കുന്നതെന്നും ഇത് കേരളത്തിലെ സ്ത്രീകളോടുള്ള വെല്ലുവിളിയാണെന്നും സലീം മടവൂർ വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

