രാഹുല്‍ മാങ്കൂട്ടത്തിൽ വിഷയം; യു ഡി എഫിൽ നിർണായക യോഗം ഇന്ന്

udf meeting today

രാഹുല്‍ മാങ്കൂട്ടത്തിനെതിരെയുള്ള ലൈംഗിക പരാതിയും ക്രൈംബ്രാഞ്ച് അന്വേഷണങ്ങളും വിവാദമാകുന്നതിനിടെ യു.ഡി.എഫ് യോഗം ഇന്ന് ചേരും. മാങ്കുട്ടത്തെ കോണ്‍ഗ്രസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ സ്വീകരിക്കേണ്ട നിലപാടും യുഡിഎഫ് യോഗത്തിന്റെ പരിഗണനയിലേക്ക് വന്നേക്കും.

Also read: രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം ഇന്ന്

രാത്രിയിൽ ഓണ്‍ലൈനില്‍ ആണ് യോഗം ചേരുക. രാഹുല്‍ വിഷയത്തില്‍ യുഡിഎഫിനെ ഘടകകക്ഷികളെല്ലാം കടുത്ത അതൃപ്തിയിലാണ്. ഈ നിലപാട് നേതാക്കള്‍ യോഗത്തില്‍ അറിയിക്കുമെന്നാണ് സൂചന. അതേസമയം ആഗോള അയ്യപ്പ സംഗമത്തോടുള്ള നിലപാടിനും യോഗം രൂപം നല്‍കും. പതിനഞ്ചാം തീയതി നിയമസഭാ സമ്മേളനം തുടങ്ങുന്നതിനാല്‍ സഭയില്‍ സ്വീകരിക്കേണ്ട സമീപനങ്ങളും യോഗത്തില്‍ ചര്‍ച്ചയാവും.

The UDF meeting will be held today amid the controversy surrounding the sexual harassment complaint against Rahul Mangkuttam and the Crime Branch investigations. The UDF meeting may also consider the stance to be taken in the wake of Mangkuttam’s suspension from the Congress.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News