തള്ളിപ്പറച്ചിലൊക്കെ വെറുതെ; മാങ്കൂട്ടത്തിലിന് സംരക്ഷണ കവചം തീർത്ത് ഒളിയിടം ഒരുക്കി കോൺഗ്രസ്

rahul-mankootathil-sexual-abuse-

പരസ്യമായി തള്ളിപ്പറയുമ്പോഴും രാഹുൽ മാങ്കൂട്ടത്തിലിന് സംരക്ഷണ കവചം തീർത്ത് ഒളിയിടം ഒരുക്കി കോൺഗ്രസ്. കോൺഗ്രസ് ഭരിക്കുന്ന കർണാടകയിൽ ഇത്ര അധികം സഹായം രാഹുലിന് ലഭിക്കണമെങ്കിൽ രാഹുലിന്റെ ഒളി ജീവിതത്തിന് കോൺഗ്രസിന്റെ പരോക്ഷ പിന്തുണ ഉണ്ടെന്നുള്ളത് വ്യക്തം. സംസ്ഥാനത്തിന് അകത്തും പുറത്തും രാഹുലിനെ സംരക്ഷിക്കുന്നത് കോൺഗ്രസ് ആണെന്ന് എൽഡിഎഫും ആരോപിക്കുന്നു.

രാഹുൽ മാങ്കൂട്ടത്തിൽ എന്ന ഒറ്റ വ്യക്തിയിലാണ് കോൺഗ്രസ്‌ നേതൃത്വം ഇന്ന് ഏറ്റവുമധികം മറുപടി പറയുന്നത്. എത്രയൊക്കെ പ്രതിരോധിക്കാൻ ശ്രെമിച്ചിട്ടും രാഹുലെന്ന പ്രതിസന്ധി കോൺഗ്രസിനെ വിട്ടുമാറുന്നെ ഇല്ല. കോൺഗ്രസ് നേതൃത്വം രാഹുലിനെ കയ്യൊഴിഞ്ഞു എന്ന് പറയുമ്പോഴും രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ കഴിഞ്ഞത് കോൺഗ്രസ് ഭരിക്കുന്ന കർണാടകയിലാണ്.

ALSO READ: 14 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കുഞ്ഞ് പിറന്നു; അഭിമാനമായി എസ്.എ.ടി.യിലെ റീപ്രൊഡക്ടീവ് മെഡിസിന്‍ വിഭാഗം, നന്ദി അറിയിച്ച് ദമ്പതികൾ

തുടരെത്തുടരെ പരാതികൾ വന്നിട്ടും രാഹുലിനെ കയ്യൊഴിയാൻ ജാമ്യം തള്ളി എന്ന കോടതി ഉത്തരവ് വരേണ്ടിവന്നു. അതുവരെയും രാഹുലിനെ സംരക്ഷിക്കാൻ പല വഴിയും കോൺഗ്രസ് നേതൃത്വം നടത്തി. നാടകീയ രംഗങ്ങൾക്ക് രാഷ്ട്രീയ കേരളം സാക്ഷിയായി. ഒടുവിൽ ഗദ്യന്തരമില്ലാതെ പാർട്ടി രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കി. പാർട്ടി പുറത്താക്കുന്നത് വരെയും ഒളിഞ്ഞും തെളിഞ്ഞും കോൺഗ്രസ് രാഹുലിനെ സംരക്ഷിച്ചു. ഒടുവിൽ കോൺഗ്രസ് ഭരിക്കുന്ന കർണാടകയിൽ തന്നെ ഒളിത്താവളവും.. കോൺഗ്രസ് ഭരിക്കുന്ന കർണാടകയിൽ ഒളിത്താവളം ഒരുക്കിയത് കോൺഗ്രസ് തന്നെയെന്നാണ് എൽഡിഎഫ് ഉയർത്തുന്ന ആരോപണം.

എന്നാൽ ഈ ആരോപണം നിഷേധിക്കുകയാണ് യുഡിഫ് കൺവീണർ അടൂർ പ്രകാശ്.. രാഹുൽ കർണാടകയിൽ ആണെന്ന് ഞങ്ങൾക്ക് ആർക്കും അറിയില്ലെന്നാണ് അടൂർ പ്രകാശിന്റെ മറുപടി. രാഹുലിനെ കോൺഗ്രസ്‌ സംരക്ഷിക്കുന്നില്ല എന്ന് പറയുമ്പോഴും സോഷ്യൽ മീഡിയയിൽ അടക്കം കൃത്യമായ പിന്തുണ രാഹുലിനായി കോൺഗ്രസ്‌ ഒരുക്കുന്നുണ്ട്..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News