രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള പുതിയ പരാതി; പ്രത്യേക സംഘം തന്നെ അന്വേഷിക്കും, പരാതി കൈമാറി ഡിജിപി

rahul mamkoottathil

രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള പുതിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറി. പ്രത്യേക സംഘം തന്നെ അന്വേഷിക്കും. ഡിജിപിയാണ് പരാതി കൈമാറിയത്. യുവതി മൊഴി നല്‍കിയാല്‍ കേസ് രജിസ്റ്റർ ചെയ്യും. പ്രത്യേക സംഘം മൊഴി നല്‍കാനുളള താത്പര്യം യുവതിയോട് ചോദിക്കും. നേരത്തെ മൊഴി നല്‍കാന്‍ തയാറല്ലെന്ന് യുവതി ക്രൈംബ്രാഞ്ചിനെ അറിയിച്ചിരുന്നു. മൊഴി നല്‍കാന്‍ തയാറായില്ലെങ്കില്‍ കേസ് എടുക്കുന്നതിനുളള മറ്റ് സാധ്യതകളും തേടും. കെ.പി.സി.സി. പ്രസിഡന്റിനെ വാദിയാക്കി കേസ് രജിസ്റ്റർ ചെയ്യുന്ന കാര്യവും പരിഗണിക്കും.

ഇന്നലെ ആണ് യുവതി കോൺഗ്രസ് നേതൃത്വത്തിന് പരാതി നൽകിയ വാർത്ത പുറത്തുവന്നത്. സംസ്ഥാനത്തിന് പുറത്ത് താമസിക്കുന്ന ഇരുപത്തിമൂന്നുകാരിയാണ് പരാതി നൽകിയിരിക്കുന്നത്. ഹോട്ടൽ മുറിയിൽ കയറി ക്രൂരമായി പീഡിപ്പിച്ചെന്നാണ് യുവതി കോൺഗ്രസ് നേതൃത്വത്തിന് പരാതി നൽകിയത്. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, സണ്ണി ജോസഫ് എന്നിവർക്കാണ് പെൺകുട്ടി ഇ-മെയിൽ മുഖേന പരാതി നൽകിയത്. വളരെ ഞെട്ടിക്കുന്ന കാര്യങ്ങളാണ് പരാതിയിലുള്ളത്.

ALSO READ: ‘രാഹുലിനെ കുറിച്ച് ചോദിക്കേണ്ട’; കൈരളി റിപ്പോർട്ടറെ കയ്യേറ്റം ചെയ്ത് പാലക്കാട്ടെ കോൺഗ്രസ് പ്രവർത്തകർ

വിവാഹ വാഗ്ദാനം നൽകി ബന്ധം സ്ഥാപിച്ച ശേഷം ക്രൂരമായി പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. ഇൻസ്റ്റഗ്രാം മുഖേനയാണ് രാഹുൽ പെൺകുട്ടിയോട് സൗഹൃദം സ്ഥാപിച്ചത്. അതിനു ശേഷം ടെലിഗ്രാം നമ്പർ വാങ്ങുകയും അതിൽ സന്ദേശങ്ങൾ അയക്കുകയും ചെയ്തു. രാഹുൽ തന്നെ ആണ് വിവാഹം കഴിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്. ഈ കാര്യം വീട്ടുകാരോട് പറഞ്ഞപ്പോൾ രാഷ്ട്രീയക്കാരനായതിനാൽ അവർക്ക് താല്പര്യം ഉണ്ടായിരുന്നില്ല. പിന്നീട് പാർട്ടിയിലെ പല ആളുകളോടും അന്വേഷിച്ചപ്പോൾ രാഹുലിന് പാർട്ടിയിൽ ഒരു ഭാവി ഉണ്ടെന്ന് അറിയുകയും പിന്നീട് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ആയതോടെ വീട്ടുകാർ സമ്മതിക്കുകയും ചെയ്തു. ഈ കാര്യം രാഹുലിനോട് പറഞ്ഞപ്പോൾ വീട്ടുകാരുമായി തന്റെ വീട്ടുകാരെ വന്നുകാണാമെന്നാണ് രാഹുൽ പറഞ്ഞത് എന്നും പെൺകുട്ടി പരാതിയിൽ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News