ഗോ ബാക്ക് മുദ്രാവാക്യങ്ങളും കൂകി വിളികളും; റോഡ് ഉദ്ഘാടനത്തിനെത്തിയ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കരിങ്കൊടി പ്രതിഷേധവുമായി ഡിവൈഎഫ്ഐ

rahul @palakkadu

ലൈം​ഗിക പീഡനാരോപണ വിധേയനും പാലക്കാട് എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ പ്രതിഷേധവുമായി ഡിവൈഎഫ്ഐ പ്രവർത്തകർ. യുഡിഎഫ് ഭരിക്കുന്ന പിരായിരി പഞ്ചായത്തിലെ പൂഴിക്കുന്നം കോൺക്രീറ്റ് റോഡിന്റെ ഉദ്ഘാടനം നിർവഹിക്കാനായി എത്തിയപ്പോൾ ആണ് സംഭവം. രാഹുൽ മാങ്കൂട്ടത്തിലിനെ പ്രവർത്തകർ കരിങ്കൊടി കാണിച്ചു. സ്ഥലത്ത് പ്രതിഷേധം നിലനിൽക്കുകയാണ്. ​ഗോ ബാക്ക് മുദ്രാവാക്യങ്ങളും കൂകി വിളികളുമാണ് അന്തരീക്ഷത്തിൽ ഉയരുന്നത്. പ്രതിഷേധം തുടരുന്നതിന് ഇടയിലും ആളുകളെ അഭിവാദ്യം ചെയ്തുകൊണ്ടാണ് രാഹുൽ നടക്കുന്നത്. രാഹുലിനെ ചുമലിലേറ്റിയാണ് യുഡിഎഫ് പ്രവർത്തകർ എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here