രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡനക്കേസ്: പരാതിക്കാരനായ എ എച്ച് ഹാഫിസ് ക്രൈംബ്രാഞ്ച് ഓഫീസിലെത്തി മൊഴി നൽകി

RAHUL MAMKOOTTATHIL ANTICIPATORY BAIL

രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ പീഡനക്കേസിൽ പരാതിക്കാരനായ പൊതുപ്രവർത്തകൻ എ എച്ച് ഹഫീസ് ക്രൈംബ്രാഞ്ച് ഓഫീസിലെത്തി മൊഴി നൽകി.

തിരുവനന്തപുരം ജവഹർ നഗറിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിയാണ് ഹഫീസ് മൊഴിയും തെളിവുകളും കൈമാറിയത്. ഡിജിറ്റൽ തെളിവുകൾ അടങ്ങിയ പെൻഡ്രൈവും ക്രൈംബ്രാഞ്ചിന് കൈമാറി. രാഹുൽ ഇരയുമായി നടത്തുന്ന ഫോൺ സംഭാഷണം ഉൾപ്പെടെയുള്ള തെളിവുകളാണ് പെൻഡ്രൈവിൽ ഉള്ളത്.

ALSO READ: രാഹുൽ മാങ്കൂട്ടത്തിലിന്റെ ക്രൂരത; ഗർഭചിദ്രം നടത്തിയത് രണ്ട് യുവതികൾ എന്ന് പ്രത്യേക അന്വേഷണസംഘം

അതേസമയം ലൈംഗിക പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിർണായക തെളിവുകൾ ക്രൈംബ്രാഞ്ച് ശേഖരിച്ചു . രാഹുലിന്റെ നിർബന്ധത്തെ തുടർന്ന് ഗർഭചിദ്രം നടത്തിയത് രണ്ട് യുവതികളെന്ന് പ്രത്യേക അന്വേഷണസംഘം കണ്ടെത്തി. കേരളത്തിനകത്തും പുറത്തുമായി ഗർഭചിദ്രം നടത്തിയതിന്റെ ആശുപത്രി രേഖകൾ ഇന്റലിജൻസ് ശേഖരിച്ചു. ഇരയുടെ മൊഴി രേഖപ്പെടുത്തുന്നത് സംബന്ധിച്ച് അന്വേഷണസംഘം നിയമപദേശം തേടും.

ALSO READ: ‘പ്രിയ സഹോദരി, വേട്ടപ്പട്ടികൾ കുരയ്ക്കുന്നത് കാര്യമാക്കേണ്ട… മുന്നോട്ട് വരൂ, ഒരു ജനത നിനക്കൊപ്പമുണ്ട്’; പോസ്റ്റുമായി റിനി ആൻ ജോർജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News