രണ്ടാമത്തെ പീഡന കേസ്: രാഹുലിന് ഇന്ന് നിർണായകം; ജാമ്യം റദ്ദാക്കണമെന്ന അപേക്ഷ കോടതി ഉടൻ പരിഗണിക്കും

rahul mamkoottathil + congress

രണ്ടാമത്തെ പീഡന കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. പ്രോസിക്യൂഷൻ നൽകിയ അപേക്ഷയിൽ രാഹുലിനോട് നേരിട്ടോ അല്ലെങ്കിൽ അഭിഭാഷകൻ മുഖേനയോ ഇന്ന് ഹാജരാകാൻ കോടതി നോട്ടീസ് നൽകിയിരുന്നു. ജാമ്യ വ്യവസ്ഥ രാഹുൽ ലംഘിച്ചു എന്ന് കാട്ടിയാണ് പ്രാസിക്യൂഷൻ കോടതിയിൽ അപേക്ഷ നൽകിയത്.

ഈ മാസം 17ന് രാഹുൽ വാട്ട്സ് ആപ്പ് കോൾ ചെയ്തതായി അതിജീവിത പൊലീസിന് പരാതി നൽകിയിരുന്നു. ഇത് ജാമ്യം വസ്തുക്കളുടെ ലംഘനമാണ് എന്ന് കാട്ടിയാണ് ക്രൈംബ്രാഞ്ച് ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിച്ചത്. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നാണ് കേസ് പരിഗണിക്കുക.

ALSO READ; ‘ഇത്ര ക്രൂരത അരുത്, ആക്ഷേപിക്കുന്നവർ ഇതുകൂടി അറിയണം…’: മന്ത്രിക്കൊപ്പമുള്ള ചിത്രത്തെ പോലും തേജോവധം ചെയ്യുന്ന മാധ്യമ ഭീകരതക്കെതിരെ ആഞ്ഞടിച്ച് പരിയാരത്തെ നഴ്‌സിംഗ് ജീവനക്കാരി

അതിജീവിതയെയോ, സാക്ഷികളെയോ ബന്ധപ്പെടാനോ സ്വാധീനിക്കാനോ ശ്രമിക്കരുത് എന്നതടക്കം കർശന വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചിരുന്നത്. ഇതാണ് രാഹുൽ ലംഘിച്ചത്. ഇതിനെ തുടർന്ന് ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ കോടതിയെ സമീപിക്കുകയായിരുന്നു. കോടതി ഇതിന് അനുകൂലമായി നീങ്ങിയാൽ രാഹുൽ വീണ്ടും അഴിക്കുള്ളിലാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News