രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പാലക്കാട് സന്ദര്‍ശനം കോണ്‍ഗ്രസ് നേതൃത്വത്തിന്റെ മൗനാനുവാദത്തോടെ

rahul mamkoottathil + congress

ലൈംഗികാരോപണ പരാതികള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് എത്തിയത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ മൗനാനുവാദത്തോടെ. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മണ്ഡലത്തില്‍ രാഹുല്‍ സജീവമാകണമെന്ന ആവശ്യം DCC നേതൃത്വവും മുസ്ലിം ലീഗും കോണ്‍ഗ്രസ് സംസ്ഥാന നേതാക്കളെ അറിയിച്ചിരുന്നു. മണ്ഡലത്തിലെത്തിയ രാഹുല്‍ കെപിസിസി പ്രസിഡന്റുമായും ചില നേതാക്കളുമായും ചര്‍ച്ച നടത്തിയതായാണ് വിവരം. ഇക്കാര്യം ജില്ലാ നേതൃത്വവും അംഗീകരിക്കുന്നുണ്ട്. എംഎല്‍എ എന്ന നിലയില്‍ ആരോപണ വിധേയനായിട്ടും രാഹുലിന് പൂര്‍ണ പിന്തുണ നല്‍കാനാണ് സംസ്ഥാന നേതൃത്വം ജില്ലാ നേതൃത്വത്തിനും നിര്‍ദേശം നല്‍കിയത്.

Also read – എന്‍എസ്എസ് സര്‍ക്കാരിനൊപ്പം; ശബരിമലയിലെ വിശ്വാസം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഒപ്പം നിന്നു : ജി സുകുമാരന്‍ നായര്‍

വിവാദങ്ങള്‍ക്കിടെ 38 ദിവസത്തിന് ശേഷം ഇന്നലെയാണ് രാഹുല്‍ പാലക്കാട് എത്തിയത്. രാഹുല്‍ മണ്ഡലത്തിലെത്തിയതിന് പിന്നാലെ ശക്തമായ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ രംഗത്തെത്തിയിരുന്നു. ‘മാന്യമഹാ ജനങ്ങളെ, അമ്മ പെങ്ങന്മാരേ, ഗര്‍ഭിണികളെ, ട്രാന്‍സ്‌ജെന്‍ഡര്‍ സുഹൃത്തുക്കളെ, പെണ്‍ കുട്ടികളെ, മണ്ഡലത്തില്‍ എംഎല്‍എ എത്തിയിട്ടുണ്ടെന്നും സൂക്ഷിക്കണമെന്നും വിളബരം ചെയ്തു കൊണ്ടായിരുന്നു ഡിവൈഎഫ്‌ഐ പ്രതിഷേധം സംഘടിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News