എംഎൽഎ ഓഫീസും പൂട്ടി, ഫോണും ഓഫാക്കി രാഹുൽ മാങ്കൂട്ടത്തിൽ മുങ്ങി; അടൂരിലെ വീട്ടിലുമെത്തിയില്ല

rahul-mamkootathil-

നിർബന്ധിത ​ഗർഭഛിദ്രത്തിനും ലൈം​ഗികപീഡനത്തിനും പൊലീസ് കേസെടുത്തതിന് പിന്നാലെ എംഎൽഎ ഓഫിസ് പൂട്ടി രാഹുൽ മാങ്കൂട്ടത്തിൽ മുങ്ങി.

വ്യാഴം വൈകിട്ട് നാലോടെ അതിജീവിത മുഖ്യമന്ത്രിയെ നേരിട്ട് കണ്ട്പരാതി നൽകിയതിന് ശേഷം ഫോണും ഓഫാക്കി മുങ്ങുകയായിരുന്നു. ഇന്നലെ 5:45 വരെ രാഹുലിന്റെ ഫോൺ ഓണായിരുന്നു. ഇതിന് ശേഷം രാഹുൽ മാങ്കൂട്ടത്തിലിന്റെയും സഹായികളുടേയും ഫോൺ സ്വിച്ച് ഓഫ് ആണ്. രണ്ടാം പ്രതി ജോബിയുടെ ഫോണും സ്വിച്ച് ഓഫ് ആണ്.

ALSO READ: ‘രാഹുൽ ഇരയെയും മാധ്യമങ്ങളെയും വെല്ലുവിളിച്ചു; അയാളെ ഒളിഞ്ഞും തെളിഞ്ഞും പിന്തുണച്ച കോൺഗ്രസ് നേതാക്കൾ നിലപാട് മാറ്റാൻ തയ്യാറാവണം’: രാജ്മോഹൻ ഉണ്ണിത്താൻ

അതേസമയം അടൂരിലെ നെല്ലിമുകളിലെ വീട്ടിലും രാഹുൽ എത്തിയിട്ടില്ല. കോയമ്പത്തൂർ വഴി തമിഴ്നാട്ടിലേക്ക് കടന്നതായാണ് സൂചന. ഒളിവിൽ പോവുന്നതിന് മുമ്പ് രാഹുൽ ഔദ്യോഗിക വാഹനം ഒഴിവാക്കി സുഹൃത്തിൻ്റെ വാഹനത്തിലേക്ക് മാറിയിരുന്നു. ശേഷം ഔദ്യോഗിക വാഹനം അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതുമായാണ് വിവരങ്ങൾ.

English summary : Rahul Mankootathil goes into hiding amid sexual assault allegations.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News