രാഹുൽ മാങ്കുട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗക്കേസ് ; അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

rahul mamkoottathil + congress

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗക്കേസിൽ അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. വിദേശത്തുള്ള യുവതിയുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്. ഇന്ത്യൻ എംബസി വഴിയാണ് അതിജീവിത മൊഴി നൽകിയത്. ബുധനാഴ്ചയാണ് എംബസിയിൽ നിന്ന് വീഡിയോ കോൺഫെറൻസിങ് വഴി മൊഴി രേഖപ്പെടുത്തിയത്. ഹൈക്കോടതിയുടെ മാർഗ്ഗനിർദേശം അനുസരിച്ചാണ് മൊഴിയെടുത്തത്. എംബസി വഴി മൊഴി എടുത്ത ശേഷം പകർപ്പ് അയച്ചു നൽകി പരാതിക്കാരിയുടെ ഒപ്പും രേഖപ്പെടുത്തിയിട്ടുണ്ട്.

മുന്നേയും അതിജീവിതിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. അന്ന് വേണമെങ്കിൽ ഇനിയും മൊഴി നൽകാൻ തയ്യാറാണെന്നും നേരിട്ടെത്തി മൊഴി നൽകാമെന്നും അതിജീവിത പറഞ്ഞിരുന്നു. കോടതിയിൽ പ്രതിഭാഗം അതിജീവിത രഹസ്യമൊഴി നൽകിയിട്ടില്ല എന്ന ചൂണ്ടിക്കാട്ടിയിരുന്നു.

Also read: മകളെ കൊലപ്പെടുത്തി പിതാവ് ജീവനോടുക്കിയ സംഭവം; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്, പെൺകുട്ടി ഒരു വർഷത്തോളം പീഡനത്തിനിരയായി

പോലീസിന് മുമ്പിൽ നൽകിയ മൊഴിക്ക് പുറമെ ജുഡീഷ്യറിക്ക് മുമ്പാകെ മൊഴി അതിജീവിത മൊഴി നൽകിയിരിക്കുകയാണ്.പീഡന പരാതിയിൽ അതിജീവിത ഉറച്ചുനിൽക്കുന്നു എന്നതുകൂടിയാണ് രഹസ്യമൊഴിയിലൂടെ വ്യക്തമാക്കുന്നത്. നിലവിൽ കർശന ഉപാതി ളോടെ ജില്ലാ സെക്ഷൻസ് കോടതി രാഹുലിന് ജാമ്യം അനുവദിച്ചിട്ടുണ്ട്.കേസിൽ എസ്ഐടി അന്വേഷണവും പുരോഗമിക്കുകയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News