കൊല്ലം റെയിൽവേ സ്റ്റേഷനിലെ ആർഎംഎസ് ഓഫീസ് ഒഴിപ്പിക്കാൻ നീക്കം; റെയിൽവേ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം

kollam railway station

റെയിൽവേ സ്റ്റേഷൻ നവീകരണത്തിന്റെ പേരിൽ കൊല്ലം ആർഎംഎസ് ഓഫീസ് നിലവിൽ പ്രവർത്തിക്കുന്ന റെയിൽവേ കെട്ടിടത്തിൽ നിന്നും അടിയന്തിരമായി ഒഴിയണമെന്ന റെയിൽവേ നിർദ്ദേശം. ഈ തീരുമാനം പുനഃപരിശോധിക്കണമെന്ന് സിപിഐഎം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

അത്യാവശ്യ ഘട്ടങ്ങളിൽ രാത്രി സമയങ്ങളിലടക്കം പൊതുജനങ്ങൾക്ക് ഉപകാരപ്പെടുന്ന നിലക്ക് തപാൽ സംവിധാനം ലഭ്യമാക്കാനാണ് ആർഎംഎസ് സംവിധാനം ഉപകരിക്കുന്നത്. റെയിൽവേ സ്റ്റേഷനകത്ത് ട്രെയിനിൽ നിന്ന് നേരിട്ട് പാഴ്സലുകൾ അടക്കമുള്ള തപാലുകൾ കൈകാര്യം ചെയ്യാനാകുന്ന നിലയ്ക്ക് ആർഎംഎസ് സംവിധാനം നിലനിന്നില്ലെങ്കിൽ ജനങ്ങൾക്കത് വലിയ പ്രയാസമുണ്ടാക്കും. റെയിൽവേ സ്റ്റേഷനിൽ പുതുതായി നിർമ്മിക്കുന്ന കെട്ടിടങ്ങളെല്ലാം സ്വകാര്യ വ്യക്തികൾക്ക് പാട്ടത്തിന് നൽകുകയും ആർഎംഎസ് ഉൾപ്പെടെയുള്ള സേവനങ്ങളെ പുറത്താക്കുകയും ചെയ്യുന്ന റെയിൽവേ മന്ത്രാലയത്തിന്റെ നടപടി നീതീകരിക്കാവുന്നതല്ല. നേരത്തെ കൊല്ലത്തെ ആർഎംഎസ് ഓഫീസ് അടച്ചു പൂട്ടാൻ തപാൽ വകുപ്പ് തീരുമാനിച്ചപ്പോൾ വലിയ ജനകീയ പ്രക്ഷോഭത്തെ തുടർന്നാണ് സോർട്ടിങ് ഓഫീസ് നിലനിർത്തിയത്.

Also read : വൈക്കത്ത് നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോ അപകടത്തിൽപെട്ട് ഒരാൾ മരിച്ചു

ഇപ്പോൾ റെയിൽവേ ഏകപക്ഷീയമായി ആർഎംഎസ് ഓഫീസ് റെയിൽവേ സ്റ്റേഷന് പുറത്താക്കാൻ നടത്തുന്ന നീക്കം ഫലത്തിൽ പൊതുജനങ്ങൾക്ക് തന്നെയാണ് വലിയ പ്രയാസമുണ്ടാക്കുക. റെയിൽവേ ഡിവിഷണൽ മാനേജരും ചീഫ് പോസ്റ്റ് മാസ്റ്റർ ജനറലും അടിയന്തിരമായി ഈ വിഷയത്തിൽ ഇടപെടണമെന്നും പൊതുജനങ്ങൾക്ക് സൗകര്യപ്രദമായ നിലയിൽ റെയിൽവേ സ്റ്റേഷനകത്ത് ആർഎംഎസ് സേവനം സുഗമമായി നടത്താനാവശ്യമായ കെട്ടിട സൗകര്യം അടിയന്തിരമായി ലഭ്യമാക്കണമെന്നും സിപിഐഎം കൊല്ലം ജില്ലാ കമ്മിറ്റി ആക്ടിംഗ് സെക്രട്ടറി എസ് ജയമോഹൻ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News