
പുതുവർഷം പിറന്നതോടെ ഒരു ഇടവേളക്ക് ശേഷം സംസ്ഥാനത്ത് മഴ വീണ്ടുമെത്തുന്നു. ഇന്ന് എട്ട് ജില്ലകളിൽ നേരിയ മഴയക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇവിടെ ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 15.6 മില്ലി മീറ്റർ മുതൽ- 64.4 മില്ലീ മീറ്റർ വരെയുള്ള മിതമായ മഴയാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്.
പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ സാധ്യതയുള്ളത്. ബംഗാൾ ഉൾക്കടലിൽ വീണ്ടും ചക്രവാതചുഴിയും ന്യൂനമർദ്ദ പാത്തിയും രൂപപ്പെട്ടു. ഇതാണ് കേരളത്തിൽ വീണ്ടും മഴ ലഭിക്കാൻ കാരണമെന്ന് കാലാവസ്ഥ വകുപ്പ് പറയുന്നു. ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കക്ക് സമീപത്തായാണ് ചക്രവാതചുഴി രൂപപ്പെട്ടത്. ലക്ഷദ്വീപ് മുതൽ കന്യാകുമാരി വരെയാണ് ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടിരിക്കുന്നത്. അതേസമയം കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ALSO READ: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കേരളത്തിലേക്കുള്ള സ്പെഷൽ ട്രെയിൻ സർവീസുകൾ നീട്ടി, പുതിയ സമയക്രമം അറിയാം
ജാഗ്രത നിർദ്ദേശം ഇങ്ങനെ
03/01/2026: തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
06/01/2026: തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

