സംസ്ഥാന വ്യാപകമായി മ‍ഴ തുടരുന്നു; അടുത്ത 3 മണിക്കൂറിൽ ഒമ്പത് ജില്ലകളിൽ മ‍ഴ മുന്നറിയിപ്പ്

rain alert kerala

സംസ്ഥാന വ്യാപകമായി മ‍ഴ തകർക്കുന്നു. അടുത്ത 3 മണിക്കൂറിൽ ഒമ്പത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മ‍ഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. സംസ്ഥാനത്തെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.

അടുത്ത മണിക്കൂറുകളിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ (< 5 mm/hr) /ഇടത്തരം (5-15 mm/hr) മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ALSO READ; സൗദിയിൽ തടവിൽ ക‍ഴിയുന്ന അബ്ദുറഹീമിന്‍റെ മോചനം; നടപടികൾ പൂർത്തിയാക്കി കേസ് ഫയൽ വിവിധ വകുപ്പുകളിലേക്ക് അയച്ച് റിയാദ് ഗവർണറേറ്റ്

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

29/11/2025: ഇന്ന് കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

News summary: Light rainfall is very likely to occur at isolated places in the Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Ernakulam, Thrissur & Palakka districts of Kerala.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News