ഈ ജില്ലക്കാരാണെങ്കിൽ രാത്രി പുറത്തിറങ്ങുമ്പോൾ കുടയെടുത്തോളൂ; മഴയ്ക്ക് സാധ്യത

rain alert next 3 hrs 04 12 2025

അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്ത് വിട്ടു. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ALSO READ; യാത്രക്കാരുടെ ശ്രദ്ധക്ക്: ഇനി മുതൽ ട്രെയിനിൽ ഈ സമയങ്ങളിൽ മൊബൈൽ ചാർജ് ചെയ്യാനാകില്ല; കാരണമറിയാം

ഒരു ചെറിയ ഇടവേളക്ക് ശേഷം അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പായി നൽകിയിരിക്കുന്നത്. നാളെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അതേസമയം കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (09/11/2025) മത്സ്യബന്ധനത്തിന് തടസമില്ല.

NOWCAST dated 09/11/2025
Moderate rainfall is very likely at isolated places in the Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Ernakulam, Thrissur & Malappuram districts of Kerala.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News