ഇടിവെട്ടി മഴ പെയ്യും; സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം, 7 ജില്ലകളിൽ യെല്ലോ അലർട്ട്

NIGHT RAIN KERALA

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ആണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കിയിൽ 16/11/2025നും പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ 17/11/2025 നും കോട്ടയം, ഇടുക്കി ജില്ലകളിൽ 18/11/2025 നും യെല്ലോ അലർട്ട് ആയിരിക്കും. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

പുറപ്പെടുവിച്ച സമയം: 04.00 PM; 14/11/2025

ALSO READ: കരിക്കകം സ്വദേശിനിയുടെ മരണം ബാക്ടീരിയൽ അണുബാധ മൂലം; അണുബാധ ഉണ്ടായത് ആശുപത്രിയിൽ നിന്നെന്ന് പറയാനാകില്ലെന്ന് അന്വേഷണ സമിതി റിപ്പോർട്ട്

അതേസമയം കള്ളക്കടൽ ജാഗ്രതാ നിർദേശവും കാലാവസ്ഥ വകുപ്പ് പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി നാളെ (15/11/2025) പുലർച്ചെ 2.30 മുതൽ രാത്രി 11.30 വരെ കേരളത്തിലെ ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ തീരങ്ങളിൽ 0.2 മുതൽ 0.7 മീറ്റർ വരെയും കന്യാകുമാരി ജില്ലയിലെ (നീരോടി മുതൽ ആരോക്യപുരം വരെ) തീരങ്ങളിൽ ഇന്ന് രാത്രി 11.30 മുതൽ നാളെ (15/11/2025) രാത്രി 11.30 വരെ 0.8 മുതൽ 1.3 മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News