മ‍ഴയുണ്ടേ, കുട മറക്കണ്ട; മ‍ഴ മുന്നറിയിപ്പ് ഏതൊക്കെ ജില്ലകളിൽ?

KERAL RAIN IN KERALA

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യതാ അറിയിപ്പ് പുറത്തുവന്നു. വിവിധ ജില്ലകളിൽ കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow)അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ജനുവരി 10ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

ബം​ഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയുടെ ഫലമായാണ് കേരളത്തിൽ വെള്ളിയാഴ്ച്ച മുതൽ മഴയ്ക്ക് സാധ്യതയുള്ളത്. സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷമാണ് മഴ വീണ്ടും എത്തുന്നത്. വെള്ളിയാഴ്ച്ചയോടെ ചക്രവാതച്ചുഴി ശ്രീലങ്കയിൽ നിന്നും തീരത്തോട് അടുക്കും. ഇതോടുകൂടി കേരളത്തിലും തമിഴ്നാട്ടിലും മഴ തുടങ്ങും.

ALSO READ: സർവ്വകാല റെക്കോർഡ് കളക്ഷനുമായി KSRTC; ഇന്നലെമാത്രം ആകെ വരുമാനം 13.02 കോടി, ചരിത്രനേട്ടം

വെള്ളിയാഴ്ച മുതൽ മധ്യ – തെക്കൻ ജില്ലകളിലാണ് മഴ കൂടുതൽ ലഭിക്കാൻ സാധ്യത എന്നും കാലാവസ്ഥ വകുപ്പ് പറയുന്നു. ജനുവരി 9ന് ആണ് കേരളത്തിൽ കൂടുതൽ മഴ പ്രതീക്ഷിക്കുന്നത്. തമിഴ്‌നാടിനോട് ചേർന്ന മലയോര മേഖലകളിലാണ് കൂടുതൽ മഴ പ്രതീക്ഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News