മഴയത്ത് പെട്ട് പോകേണ്ട.. കുട കരുതിക്കോളൂ..; അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ മഴ പ്രതീക്ഷിക്കാം

Rain Alert kerala oct 29

കേന്ദ്ര കാലാവസ്ഥ വകുപ്പ് വരുന്ന മണിക്കൂറിലേക്കുള്ള ദിനാന്തരീക്ഷാവസ്ഥ മുന്നറിയിപ്പുകൾ പുറപ്പെടുവിപ്പിച്ചു.

അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ മഴ പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാൽ പ്രത്യേക മഴ മുന്നറിയിപ്പുകളോ ജാഗ്രത നിർദ്ദേശങ്ങളോ കാലാവസ്ഥ വകുപ്പ് പുറപ്പെടുവിപ്പിച്ചിട്ടില്ല.

ALSO READ: മോശം കാലാവസ്ഥ: മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്

അതോടൊപ്പം കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നാളെ (25/09/2025) മുതൽ 27/09/2025 വരെ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാൻ പാടുള്ളതല്ല. മരച്ചുവട്ടിൽ വാഹനങ്ങളും പാർക്ക് ചെയ്യരുത് എന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News