
സംസ്ഥാനത്ത് മഴയ്ക്ക് ശമനം വന്നു എന്ന് കരുതിയിരിക്കേണ്ട. തുലാവർഷം സംസ്ഥാനത്ത് തുടരുകയാണ്. അതുകൊണ്ടുതന്നെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യാനുള്ള സാധ്യതയുണ്ട്.
അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തുവിട്ടു. ഇത് പ്രകാരം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് മുന്നറിയിപ്പ് പ്രകാരമുള്ള മഞ്ഞ അലർട്ട് നില നിൽക്കുന്നത്. നാളെ തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജില്ലകളിൽ ആണ് മഞ്ഞ അലർട്ട്.
ALSO READ: തദ്ദേശ തെരെഞ്ഞെടുപ്പ്; Ldf സര്‍ക്കാരിന്റെ പ്രവര്‍ത്തനം ജനങ്ങളുടെ ജീവിതത്തില്‍ പ്രതിഫലിച്ചു, തുടര്‍ച്ച ജനങ്ങള്‍ ആഗ്രഹിക്കുന്നു’: മികച്ച വിജയ സാധ്യതയെന്ന് മന്ത്രി പി രാജീവ്
ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ividangalil മഴ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. അതേസമയം മഴയോടൊപ്പം ശക്തമായ ഇടിമിന്നൽ സാധ്യതയും കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

