
കെ സുധാകരനെ വിമർശിച്ചത് അടിയുറച്ച പാർട്ടി ബോധ്യത്തിൽ നിന്നെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം പി. പാർട്ടിയാണ് പ്രധാനം, വ്യക്തിയല്ലെന്നും രാജ്മോഹൻ ഉണ്ണിത്താൻ തൻ്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. സൈബർ ആക്രമണങ്ങൾ കണ്ട് നിലപാടിൽ നിന്ന് പിന്നോട്ട് പോകില്ലെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
ബ്രിഗേഡുകളുടെ ബ്രിഗേഡിയന്മാർക്കെതിരെ വാ തുറന്നാൽ ഊതി വീർപ്പിച്ച ബലൂണുകൾ പൊട്ടിപ്പോകുമെന്നും രാജ്മോഹൻ ഉണ്ണിത്താൻ മുന്നറിയിപ്പ് നല്‍കി. തെറി വിളിക്കുന്ന ബ്രിഗേഡുകൾ പാർട്ടിക്കാരല്ലെന്നും പാർട്ടി വിരുദ്ധരെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: കളമശ്ശേരി എച്ച്എംടിയില്‍ പുരുഷന്‍റെ മൃതദേഹം: കാണാതായ സൂരജ് ലാമയുടേതെന്ന് സംശയം
രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിഷയത്തിലാണ് കെ സുധാകരനെ രാജ്മോഹൻ ഉണ്ണിത്താൻ എം പി വിമര്‍ശിച്ചത്. കെ സുധാകരൻ വാക്ക് മാറ്റി പറയുന്ന ആളാണെന്നും അതിനാലാണ് കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് അദ്ദേഹത്തിനെ മാറ്റിയതെന്നുമാണ് കുറച്ച് ദിവസങ്ങള്‍ക്ക് മുൻപ് വിമര്‍ശനം ഉന്നയിച്ചത്. രാഹുൽ മാങ്കൂട്ടത്തിലിനെ അനുകൂലിക്കുന്നവരെ കോൺഗ്രസായി കാണാൻ തനിക്ക് കഴിയില്ലെന്നും അദ്ദേഹം തൻ്റെ നിലപാട് പറഞ്ഞിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

