‘തലമറന്ന് എണ്ണതേച്ചാൽ പാഠം പഠിപ്പിക്കും’: രാഹുലിനും കെ സുധാകരനുമെതിരെ പ്രതികരിച്ചതിന് രാജ്മോഹൻ ഉണ്ണിത്താന് അനുയായിയുടെ ഭീഷണി

k sudhakaran

രാജ്മോഹൻ ഉണ്ണിത്താന് കെ സുധാകരൻ്റെ അനുയായിയുടെ ഭീഷണി. തലമറന്ന് എണ്ണതേച്ചാൽ പാഠം പഠിപ്പിക്കുമെന്നാണ് ഭീഷണി. കെ സുധാകരൻ്റെ സന്തത സഹചാരിയായ ജയന്ത് ദിനേഷാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാജ്മോഹൻ ഉണ്ണിത്താനെതിരെ ഭീഷണി മു‍ഴക്കിയത്. രാഹുലിനും കെ സുധാകരനുമെതിരെ പ്രതികരിച്ചതിന് പിന്നാലെയാണ് രാജമോഹൻ ഉണ്ണിത്താനെതിരെ സൈബർ ആക്രമണം.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂര്‍ണരൂപം

അന്നും ഇന്നും എന്നും ഈ പാർട്ടിയിലെ ഏതൊരു നേതാവിനും ഏതൊരു പ്രവർത്തകനും സിപിഎമ്മിൻ്റെയോ ബിജെപിയുടെയോ ആക്രമണം നേരിട്ടാൽ അവർക്ക് കവചമായി കെ സുധാകരൻ എന്ന ഞങ്ങളുടെ പ്രിയപ്പെട്ട നേതാവ് കൂടെയുണ്ടാവും. സദാചാര പ്രശ്‌നം പറഞ്ഞ് സിപിഎം ഉണ്ണിത്താനെ ആക്രമിച്ചപ്പോഴും അങ്ങനെ തന്നെ. രാഹുലിനെ ആക്രമിക്കുമ്പോഴും അങ്ങനെതന്നെ.

പി ജെ കുര്യൻ സാറിനെയും, ശശി തരൂരിനെയും ഇത് പോലെ വേട്ടപ്പട്ടികൾ ആക്രമിക്കാൻ വന്നപ്പോൾ ആദ്യം കവചം തീർത്തത് ഈ കെ സുധാകരൻ തന്നെയാണ്.
ഇപ്പൊൾ ആ കേസുകളൊക്കെ എന്തായി. ഈ പറയുന്നവരൊക്കെ തനിക്ക് പിന്തുണ നൽകിയിട്ടുണ്ടോ എന്ന് ആലോചിച്ചിട്ടല്ല അദ്ദേഹം സംരക്ഷിക്കുന്നത്. ഉണ്ണിത്താന് മനസ്സിലാവുന്നുണ്ടോ? തല മറന്ന് എണ്ണ തേക്കരുത്. തേച്ചാൽ എന്തു സംഭവിക്കുമെന്ന് അണികളും പാർട്ടിയും പഠിപ്പിച്ചു തരും.


whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News