
പത്തനംതിട്ട ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിനുണ്ടായ മേൽക്കൈ അംഗീകരിക്കുമ്പോൾ തന്നെ വർഗീയ ശക്തികളെ തൂത്തെറിയാൻ എൽ ഡി എഫിന് കഴിഞ്ഞെന്ന് സി പി ഐ എം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം പറഞ്ഞു. തോൽവിയുടെ കാരണം എൽ ഡി എഫ് ഗൗരവമായി പരിശോധിക്കുമെന്നും രാജു എബ്രഹാം പറഞ്ഞു. പത്തനംതിട്ട ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് – യുഡിഎഫ് വോട്ട് വ്യത്യാസം മുപ്പതിനായിരത്തോളം മാത്രമാണ്.
മുൻപ് യുഡിഎഫ് വലിയ വിജയം നേടിയപ്പോളും പിന്നാലെ വന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് നേട്ടമുണ്ടാക്കിയിട്ടുണ്ട്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഇത് ആവർത്തിക്കുമെന്നും രാജു എബ്രഹാം കൂട്ടിച്ചേർത്തു.
ALSO READ; പന്തളം നഗരസഭയിലെ LDF വിജയം: അഴിമതി ഭരണത്തിനും വർഗീയതയ്ക്കും എതിരെയുള്ള താക്കീത് എന്ന് സിപിഐഎം
ശബരിമല പ്രചാരണമാക്കാൻ ശ്രമിച്ചവർക്ക് കിട്ടിയ തിരിച്ചടിയാണ് പന്തളം, കുളനട, പെരുനാട് എന്നിവിടങ്ങളിലെ എൽ ഡി എഫിന്‍റെ മിന്നും വിജയം. എൽ ഡി എഫിനുണ്ടായ പിന്നോട്ടടി ഗൗരവമായി പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ട് പോകുമെന്നും രാജു എബ്രഹാം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

