ആൻ്റോ ആൻ്റണി രണ്ട് കോടി വാങ്ങിയെന്ന രാജുവിൻ്റെ വെളിപ്പെടുത്തൽ;കോൺ​ഗ്രസ് നിലപാട് വ്യക്തമാക്കണം:എംവി ​ഗോവിന്ദൻ മാസ്റ്റർ

mv-govindan-master-on-ldf-third-term-and-vd-satheesan-allegations

ആൻ്റോ ആൻ്റണി രണ്ട് കോടി വാങ്ങിയെന്ന രാജുവിൻ്റെ വെളിപ്പെടുത്തലിൽ കോൺ​ഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് എംവി ​ഗോവിന്ദൻ മാസ്റ്റർ. എങ്ങനെയാണ് ഈ പണം വാങ്ങി എന്ന് വ്യക്തമാക്കണമെന്നും ഈ പണം എന്ത് ചെയ്തുവെന്നും പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇത് കളളപണമാണോ എന്ന് അന്വേഷിക്കണമെന്നും അദ്ദേ​ഹം പറഞ്ഞു.

ശബരിമല സ്വർണ്ണമോഷണക്കേസിൽ അടൂർ പ്രകാശിനെ ചോദ്യം ചെയ്തത് എന്തിനാണെന്ന ധാരണ എല്ലാവർക്കുമുണ്ടെന്നും കേരളത്തിലും വെളിയിലും സ്വർണ്ണക്കള്ളൻമാരുമായി അടൂർ പ്രകാശ് ബന്ധപ്പെട്ടിട്ടുണ്ടെന്നും ​ഗോവിന്ദൻ മാസ്റ്റർ മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണം കോൺഗ്രസ് നേതാക്കളിലേക്ക് എത്തുമ്പോഴാണ് SITയെ തള്ളിപറയുകയാണ്.തന്ത്രിയെ പിടിച്ചതോടെ ബിജെപിയും നിലപാട് മാറ്റിയിരുന്നു.

Also read; എംപി വാങ്ങിയ പണം തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവടക്കം ഉപയോഗിച്ചോ എന്ന് വ്യക്തമാക്കണം;മന്ത്രി വി ശിവൻകുട്ടി

തന്ത്രിയെ കയറ്റിയത് കെസി വേണുഗോപാൽ ആണെന്നും അദ്ദേഹം പറഞ്ഞു.
സതീശൻ ജമാഅത്ത് കൂട്ടുകെട്ട് ശരിയാണെന്നു പറയുകയാണ്. ഈ നിലപാട് തന്നെയാണോ ലീഗിനെന്നു അവർ വ്യക്തമാക്കണം. കള്ളങ്ങൾ പറയുകയാണ് വിഡി സതീശൻ നിരവന്തരം ചെയ്യുന്ന പണിയെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിൽ വികസനമാണ് പ്രധാന പ്രചാരണ വിഷയമെന്നും ജമാഅത്തെ ഇസ്ലാമിയുമായി ഒരു തരത്തിലുള്ള ബന്ധവും എൽഡിഎഫിനില്ലെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News