
കോഴിക്കോട് രാമനാട്ടുകരയിൽ സ്വകാര്യ ബസ്സുകളുടെ മത്സര ഓട്ടത്തിനിടെ അപകടം. ബസ് ശരീരത്തിലൂടെ കയറിയ സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം. പള്ളിക്കൽ സ്വദേശിനി തസ്ലീമയാണ് മരിച്ചത്. കോഴിക്കോട് നിന്നും മഞ്ചേരിയിലേക്ക് പോകുന്ന സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. താഴെ വീണ തസ്ലീമയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. ഉടൻ തസ്ലീമയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ദേശീയപാത വടക്കഞ്ചേരിയിൽ കാറടിച്ച് രണ്ട് യുവാക്കൾ മരിച്ചു
ദേശീയപാത വടക്കഞ്ചേരിയിൽ കാറടിച്ച് രണ്ട് യുവാക്കൾ മരിച്ചു. വടക്കഞ്ചേരി അഞ്ചുമൂർത്തിമംഗലം സ്വദേശി ഷിബു (27), പല്ലാവൂർ സ്വദേശി കിഷോർ ( 26 ) എന്നിവരാണ് മരിച്ചത്. വടക്കഞ്ചേരി മംഗലം കൊല്ലത്തറ ഭാഗത്താണ് ഇന്ന് രാത്രി 8:45 ഓടെ അപകടം ഉണ്ടായത്. ദേശീയപാത മുറിച്ച് കടക്കവെയായിരുന്നു അപകടം.
ALSO READ; എറണാകുളത്ത് പാചകവാതക സിലിണ്ടറിൽ നിന്ന് തീ പടർന്ന് അപകടം; അമ്മായിയമ്മയ്ക്കും മരുമകൾക്കും പൊള്ളലേറ്റു
News Summary: A scooter passenger died after private bus ran her over at Ramanattukara, Kozhikode

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

