കോണ്‍ഗ്രസിന്റെ ഔദ്യോഗിക ഡിജിറ്റല്‍ സംവിധാനം: വി ടി ബല്‍റാമിനെ ആരും പുറത്താക്കിയിട്ടില്ല; സതീശനെ തള്ളി ചെന്നിത്തല

കോണ്‍ഗ്രസിന്റെ ഔദ്യോഗിക ഡിജിറ്റല്‍ സംവിധാനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ തള്ളി രമേശ് ചെന്നിത്തല. വി ടി ബല്‍റാം ചെയര്‍മാനായിട്ടുള്ള സമിതി ഉണ്ട്. വി ടി ബല്‍റാമിനെ ആരും പുറത്താക്കിയിട്ടില്ലെന്നും അദ്ദേഹം രാജി വെച്ചിട്ടുമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Also Read : മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതരോട് ക്രൂരത തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍; വായ്പ എ‍ഴുതി തള്ളുന്നതില്‍ ഇനിയും സമയം വേണമെന്ന് കേന്ദ്രം ഹൈക്കോടതിയില്‍

അതേസമയം വി ടി ബൽറാമിനെതിരെ പരോക്ഷ വിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ രംഗത്തെത്തി. കോൺഗ്രസ് സോഷ്യൽ മീഡിയ വിഭാഗം തെറ്റായ പ്രവണതകൾ വെച്ചുപുലർത്തുന്നുവെന്നും ചില പുഴു കുത്തുകൾ ഉണ്ടെന്നും അവർ വൈകാതെ പുറത്താകുമെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

കോൺഗ്രസ് നേതാക്കന്മാരുടെ ഡിജിറ്റൽ മീഡിയ വിഭാഗത്തിന്റെ നിയന്ത്രണം കോൺഗ്രസ് വൈകാതെ വീണ്ടെടുക്കുമെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. ഡിജിറ്റൽ മീഡിയ വിഭാഗത്തിൽ നിന്നും പുറത്ത് പോകുന്ന നേതാക്കളാണ് പുഴുക്കുത്തുകൾ എന്നും മാധ്യമങ്ങളോടായി രാജ്‌മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കി.

മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതരോട് ക്രൂരത തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍; വായ്പ എ‍ഴുതി തള്ളുന്നതില്‍ ഇനിയും സമയം വേണമെന്ന് കേന്ദ്രം ഹൈക്കോടതിയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News