
എം കെ സാനു മാഷിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി രമേശ് ചെന്നിത്തല. ലയാള നിരൂപണ നഭസിലെ ജ്വലിക്കുന്ന നക്ഷത്രങ്ങളിലൊന്നായിരുന്നു പ്രൊഫ എം കെ സാനു എന്ന പ്രിയപ്പെട്ട സാനുമാഷ്. മലയാള സാഹിത്യത്തെ എണ്ണമറ്റ പുസ്തകങ്ങളിലൂടെ അദ്ദേഹം സമ്പുഷ്ടമാക്കി. അദ്ദേഹത്തിൻറെ വിയോഗം മലയാളത്തിന് തീരാത്ത നഷ്ടമാണ്.
അദ്ദേഹം നിയമസഭാ സാമാജികനായിരുന്ന കാലത്ത് എന്നോടും കാർത്തികയനോടും പന്തളം സുധാകരനോടും ഒക്കെ ഒരു പ്രത്യേക സ്നേഹം വെച്ച് പുലർത്തിയിരുന്നു. രാഷ്ട്രീയത്തിനതീതമായി എല്ലാ പരിപാടികളിലും പങ്കെടുക്കുകയും ഒക്കെ ചെയ്യുമായിരുന്നു. നിയമസഭയിൽ പോലും ഒരു രാഷ്ട്രീയ വാശി അദ്ദേഹം പ്രകടിപ്പിച്ചിരുന്നില്ല.
ALSO READ: മലയാളിയുടെ അക്ഷരവിശുദ്ധി; നക്ഷത്രങ്ങളുടെ സ്നേഹഭാജനത്തിന് വിട
ശ്രീനാരായണഗുരുദർശനങ്ങളായിരുന്നു സാനു മാഷിൻറെ ചിന്തയുടെ കാതൽ. അക്ഷരംകൊണ്ടും അറിവുകൊണ്ടും വാക്കുകൾ കൊണ്ടും സാനു മാഷ് ഒരു കാലഘട്ടത്തെ പ്രചോദിപ്പിച്ചു.
ഓരോ പുസ്തകങ്ങളും അറിവുകളുടെ നിറകുടമായി. അക്കാദമി രംഗത്തും സാഹിത്യരംഗത്തും തൻറെ സാന്നിധ്യം ഒരുപോലെ തെളിയിച്ച മഹാരഥന്മാരിൽ ഒരാളായിരുന്നു അദ്ദേഹം.പ്രിയപ്പെട്ട സാനു മാഷിന് വിട എന്നും രമേശ് ചെന്നിത്തല പറഞ്ഞു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

