
എസ് എൻ ഡി പി – എൻ എസ് എസ് നേതാക്കള്‍ പ്രതിപക്ഷനേതാവിനെ വിമർശിച്ച ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി രമേശ് ചെന്നിത്തല. പ്രതിപക്ഷനേതാവ് പറയുന്നത് പാർട്ടി നയമെന്ന് അദ്ദേഹം പറഞ്ഞു. എൻ എസ് എസ് – എസ് എൻ ഡി പി യോജിക്കുന്നതിൽ തെറ്റില്ല, അതാണ് നല്ലത്. പ്രതിപക്ഷനേതാവിനെ അവർ എതിർക്കുന്നത് അവരോട് ചോദിക്കണമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
ഞാൻ എന്നും മതേതര നിലപാടുള്ളയാളാണെന്നും താങ്കളോളം യോഗ്യൻ കോൺഗ്രസിൽ മറ്റാരുണ്ടെന്ന സുകുമാരൻ നായരുടെ പരാമർശത്തില്‍ ചെറു പുഞ്ചിരി മറുപടി നല്‍കി. വെള്ളാപ്പള്ളി വർഗീയവാദിയാണോ എന്ന ചോദ്യത്തിനും മറുപടി നല്‍കിയില്ല.
ALSO READ: നെയ്യാറ്റിൻകരയിൽ ഒരു വയസുള്ള കുഞ്ഞ് കുഴഞ്ഞു വീണു മരിച്ച സംഭവം: മാതാപിതാക്കളുടെ മൊഴിയില്‍ അടിമുടി ദുരൂഹതയെന്ന് പൊലീസ്
അതേസമയം, നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇരു സാമുദായിക നേതാക്കളും നടത്തിയ വിമര്‍ശനം രാഷ്ട്രീയമായി തിരിച്ചടിയാകുമെന്നാണ് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ കരുതുന്നത്. സതീശനെ പരസ്യമായി പിന്തുണക്കാന്‍ തയ്യാറാകാതെ ലീഗ് ഒഴികെയുള്ള യുഡിഎഫ് നേതാക്കള്‍ സൂഷ്മത പാലിക്കുന്നതും ഇക്കാര്യത്തില്‍ ശ്രദ്ധേയമാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

