‘സോണിയ ഗാന്ധിക്കടുത്തേക്ക് പോറ്റിയെ കൊണ്ടുപോയവർക്ക് ഉത്തരവാദിത്തമുണ്ട്’; അടൂർ പ്രകാശിനും ആന്റോ ആന്റണിയ്ക്കുമെതിരെ രമേശ് ചെന്നിത്തല

Ramesh Chennithala

കോൺഗ്രസ് നേതാക്കളോടൊപ്പം ഉണ്ണികൃഷ്ണൻ പോറ്റിയും ഗോവർധനും സോണിയ ഗാന്ധിയെ സന്ദർശിച്ച ദൃശ്യങ്ങൾ കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചയായി മാറുമ്പോൾ വിഷയത്തിൽ പ്രതികരിച്ച് കോൺ​ഗ്രസിലെ മുതിർന്ന നേതാവ് രമേശ് ചെന്നിത്തല. സോണിയ ഗാന്ധിക്ക് പോറ്റിയെ അറിയാൻ ഇടയില്ലെന്നും എന്നാൽ അദ്ദേഹത്തെ സോണിയ ഗാന്ധിയുടെ അടുത്തേക്ക് കൊണ്ടുപോയവർക്ക് ഈ കാര്യത്തിൽ കൃത്യമായ ഉത്തരവാദിത്തമുണ്ടെന്നും ചെന്നിത്തല കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.

ഈ വിഷയത്തിൽ സോണിയ ഗാന്ധിക്ക് ഉത്തരവാദിത്തമുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. മുതിർന്ന നേതാക്കളായ അടൂർ പ്രകാശ്, ആന്റോ ആന്റണി എന്നിവർക്കെതിരെയുള്ള കൃത്യമായ ഒളിയമ്പായാണ് ചെന്നിത്തലയുടെ ഈ പ്രതികരണം വിലയിരുത്തപ്പെടുന്നത്. സോണിയ ഗാന്ധിയുടെ അടുത്തേക്ക് ഇവരെ കൊണ്ടുപോയവർക്ക് അതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ALSO READ: കർണാടകയിലും ‘ബുൾഡോസർ രാജ്’: മുസ്ലീംങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്തെ വീടുകൾ ഇടിച്ചുനിരത്തി, മൂവായിരത്തോളം പേർ തെരുവിലേക്ക്

ഈ വിഷയത്തിൽ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചിരുന്നു. ഇത്രയധികം സുരക്ഷാ സംവിധാനങ്ങളുള്ള സോണിയ ഗാന്ധിയുടെ അടുത്തേക്ക് കൃത്യമായ ഇടപെടലില്ലാതെ ഒരാൾക്ക് എത്തിച്ചേരാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പോറ്റിയുമായും ഗോവർധനുമായും ഈ നേതാക്കൾക്കുള്ള ബന്ധം എന്താണെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു ചോദിച്ചു.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അടക്കമുള്ളവർ ഈ വിഷയത്തിൽ മൗനം തുടരുന്ന സാഹചര്യത്തിലാണ് രമേശ് ചെന്നിത്തല സ്വന്തം പാർട്ടിയിലെ നേതാക്കളെ കുറ്റപ്പെടുത്തി രംഗത്തെത്തിയത്. മുതിർന്ന നേതാക്കളാണ് പോറ്റിയെയും ഗോവർധനെയും സോണിയ ഗാന്ധിയുടെ അടുത്തേക്ക് കൊണ്ടുപോയത് എന്നതിനാൽ ഈ വിഷയത്തിൽ കോൺഗ്രസ് നേതൃത്വത്തിന് പൂർണ്ണമായും കൈ കഴുകാൻ കഴിയില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News