കണ്ടില്ല കേട്ടില്ല; മന്ത്രി വി ശിവൻകുട്ടിക്കെതിരെ വിഡി സതീശന്റെ മോശം പരാമർശത്തിൽ പ്രതികരണവുമായി രമേശ് ചെന്നിത്തല

ramesh chennithala and v d satheeshan

മന്ത്രി വി ശിവൻകുട്ടിക്കെതിരെയുള്ള വിഡി സതീശന്റെ മോശം പരാമർശം താൻ കേട്ടില്ല എന്നാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. എന്നാൽ രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള നിരവധി കോൺ​ഗ്രസ് നേതാക്കൾ പങ്കെടുത്ത വേദിയിലാണ് വിഡി സതീശൻ ഈ ആക്ഷേപം നടത്തിയത്.

ഇയാളൊക്കെ വിദ്യാഭ്യാസമന്ത്രി ആയിരിക്കുമ്പോൾ സ്കൂളിൽ പഠിക്കേണ്ടി വരുന്ന നമ്മുടെ കുട്ട‍ികളുടെ ​ഗതികേട് ഉണ്ടല്ലോ. നിയമസഭ തല്ലിപ്പൊളിച്ച ആളാണ് ഇപ്പോൾ നിയമസഭയിൽ എങ്ങനെ പെരുമാറണമെന്ന് പഠിപ്പിക്കുന്നത് എന്നു തുടങ്ങി അങ്ങേയറ്റം അപഹാസ്യകരമായ രീതിയിലായിരുന്നു വിഡി സതീശന്റെ പ്രസം​ഗം. കലോത്സവത്തിന്റെ സമാപന ദിവസം വേ​ദിയിൽ വിദ്യാഭ്യാസ മന്ത്രിയെ പുകഴ്ത്തി നാവകത്തിടും മുൻപാണ് മറ്റൊരു വേദിയിൽ വച്ച് വളരെ മോശം പരാമർശം പ്രതിപക്ഷ നേതാവ് നടത്തിയത്.

Also read : ‘മൂന്നാം വട്ടവും എൽഡിഎഫ് സര്‍ക്കാര്‍ അധികാരത്തിൽ വരും’: എം വി ഗോവിന്ദൻ മാസ്റ്റര്‍

ഒരു പൊതുപ്രവർത്തകനിൽ നിന്നും വരാൻ പാടില്ലാത്ത വാക്കുകളായിരുന്നു പ്രതിപക്ഷ നേതാവിൽ നിന്നുണ്ടായത്. കേരളത്തിന്റെ വിദ്യാഭ്യാസ മേഖല രാജ്യത്തെ തന്നെ മറ്റേതൊരു സംസ്ഥാനത്തേക്കാളും മികച്ച രീതിയിൽ മുന്നോട്ട് പോകുന്ന ഈ ഘട്ടത്തിൽ വിഡി സതീശന്റെ മോശം പരാമർശം വ്യാപകമായി വിമർശനത്തിനിടയാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News