
ഇടതുപക്ഷ സർക്കാർ ഇന്നെല അവതരിപ്പിച്ച ബജറ്റിനെ എങ്ങനെയും എതിർക്കണമെന്ന ഒറ്റ ലക്ഷ്യം മാത്രമാണ് കോൺഗ്രസിനുള്ളത്. അതിനെന്തും പറയാനും എന്തും ചെയ്യാനും അവർ തയ്യാറാകും. കണ്ണടച്ച് ഇരുട്ടാക്കാനും കള്ളം പറഞ്ഞ് രാത്രി പകലാക്കാനും കഴിവുള്ള നിരവധി നേതാക്കളുള്ള പാർട്ടിയാണല്ലോ കോൺഗ്രസ്. അപ്പോഴതൊക്കെ നിസാരമാണ്. സമൂഹത്തിലെ എല്ലാ ജന വിഭാഗത്തേയും കൃത്യമായി പരിഗണിച്ചാണ് മന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റ്. അത് വിദഗ്ദരുൾപ്പെടെ അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോഴും അംഗീകരിക്കാത്തത് കോൺഗ്രസും അവരുടെ നേതാക്കളുമാണ്. രമേശ് ചെന്നിത്തല ഇന്നലെ ഒരു ഫേസ്ബുക്ക് പോസ്റ്റിട്ടു. ബഡ്ജെറ്റിനെ പാടെ തള്ളിക്കളഞ്ഞ് കൊണ്ട് മികച്ച ബജറ്റിനെ താറടിച്ച് കാണിക്കാനുള്ള രാഷ്ട്രീയ ലക്ഷ്യത്തിൻ്റെ ഭാഗമായി മാത്രമുള്ള പോസ്റ്റായിരുന്നു അത്. സംസ്ഥാന ബജറ്റിനെ “സ്വപ്നവുമില്ല, പ്രായോഗികതയുമില്ലാത്ത വെറും തിരഞ്ഞെടുപ്പ് ഗിമ്മിക്ക്”എന്നാണ് തൻ്റെ ഔദ്യോഗിക പേജിലൂടെ രമേശ് ചെന്നിത്തല പറഞ്ഞത്. എന്നാൽ തൊട്ട് പിന്നാലെ മറ്റൊരു പേജിൽ സ്വന്തം മണ്ഡലത്തിൽ ബജറ്റിലൂടെ ലഭിച്ച നൂറിലേറെ കോടിയുടെ പദ്ധതികൾ എണ്ണിപ്പറഞ്ഞ് കൈയടി നേടാനും രമേശ് ചെന്നിത്തല മറന്നില്ല.
എന്തൊരു വൈരുദ്ധ്യമാണിത്… ഒരു ഭാഗത്ത് ഒന്ന് പറയുക മറ്റൊരിടത്ത് വേറൊന്ന് പറയുക. ഇതാണ് കോൺണഗ്രസ് നേതാക്കളുടെ സ്ഥിരം പരിപാടി. ബജറ്റ് മോശമാണെന്ന് പറയുന്ന ചെന്നിത്തലയുടെ മണ്ഡലത്തിലേക്ക് തൃക്കുന്നപ്പുഴയിലെ പുലിമുട്ട് നിർമ്മാണം മുതൽ ചെറുതന പാണ്ടി – വെട്ടുകുളഞ്ഞി പാലം വരെ നീളുന്ന വൻകിട പദ്ധതികൾ അനുവദിച്ചത് അതേ ബജറ്റിൽ അതേ ഇടത് സർക്കാരാണ്. ബജറ്റ് മോശമാണെങ്കിൽ ഈ പദ്ധതികളെ ആഘോഷിക്കാനും അതിൻ്റെ ക്രഡിറ്റ് അടിച്ചെടുക്കൻ ശ്രമിക്കാനും രമേശ് ചെന്നിത്തല്ക്ക് എങ്ങനെ സാധിക്കുന്നു? ഈ ചോദ്യം തന്നെയാണ് ഇപ്പോൾ ജനങ്ങളുടം ചോദിച്ചു കൊണ്ടിരിക്കുന്നത്.
നാളുകളായി കോൺഗ്രസും അവരുടെ നേതാക്കളും കൈക്കൊള്ളുന്ന ഈ ഇരട്ടത്താപ്പ് ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. ജനങ്ങൾ ഇതിനെതിരെ പ്രതികരിക്കുകയും ചെയ്യുന്നുണ്ട്. രമേശ് ചെന്നിത്തലയും വിഡി സതീശനും ഉൾപ്പെടെയുള്ള കേൺഗ്രസ് നേതാക്കൾ ഒന്ന് ഓർക്കണം കണ്ണടച്ചാൽ ഇരുട്ടാവുക നിങ്ങൾക്ക് മാത്രമാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


