
പത്തനംതിട്ട റാന്നിയിൽ വാൻ അപകടത്തിൽപ്പെട്ട് ഒരാള്‍ മരിച്ചു. തെലുങ്കാന സ്വദേശി രാജേഷ് ഗൗഡയാണ് മരിച്ചത്. റാന്നി ഇട്ടിയപ്പാറയിൽ വെച്ചായിരുന്നു അപടം.
ശബരിമല തീർത്ഥാടകർക്ക് കണമലയിൽ അന്നദാനം നടത്തി വന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. വാഹനം നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ശബരിമല നടയടച്ചതോടെ സംഘം ഉല്ലാസയാത്ര പോയിരുന്നു. മടങ്ങിവരുന്ന വഴിയാണ് അപകടം ഉണ്ടായത്.
വാഹനത്തിൽ ഉണ്ടായിരുന്ന മറ്റ് 10 പേർക്ക് പരുക്കേറ്റു. ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
UPDATING…

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

