
ബലാത്സംഗ കേസ് പ്രതി രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ ഒളിവിൽ പോയിട്ട് ഇന്ന് 10 ദിവസം. രാഹുലിനെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കേരളത്തിന് അകത്തും പുറത്തുമായാണ് രാഹുലിനായി തെരച്ചിൽ നടത്തുന്നത്. അതേസമയം, രാഹുലിനെതിരായ രണ്ടാമത്തെ പീഡന കേസിൽ പുതുതായി രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം കേസിൽ തുടർ നടപടികൾ സ്വീകരിച്ച് തുടങ്ങി.
നേരത്തെ മുൻകൂര്‍ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളിയതിന് പിന്നാലെ ഒളിവിലിരുന്നുകൊണ്ട് ഹൈക്കോടതിയില്‍ മുൻകൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് ഉച്ചയോടെ പരിഗണിക്കും.
അതിജീവിതയ്ക്ക് എതിരെ താൻ നൽകിയ തെളിവുകൾ പരിഗണിച്ചില്ലെന്നു വാദമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ മുൻകൂര്‍ ജാമ്യാപേക്ഷയില്‍ ഉന്നയിച്ചിരിക്കുന്നത്. ഒളിവിലിരിക്കുന്ന രാഹുലിനെ സഹായിക്കാൻ കോൺഗ്രസ് നേതൃത്വമുണ്ടെന്ന ആരോപണങ്ങൾ ശരി വെക്കുന്ന തരത്തിലാണ് വീണ്ടും ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്. രാഹുല്‍ കര്‍ണാടകയില്‍ ഒളിവില്‍ കഴിഞ്ഞിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

