ബലാത്സംഗക്കേസ്: മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ച് രാഹുൽ മാങ്കൂട്ടത്തില്‍

RAHUL Mamkootathil

ലൈംഗിക ആരോപണക്കേസില്‍ സെഷൻസ് കോടതി മുൻകൂര്‍ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ ഹൈക്കോടതിയെ സമീപിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. മുൻകൂർ ജാമ്യം തേടിയാണ് രാഹുൽ മാങ്കൂട്ടത്തില്‍ ഹൈക്കോടതിയെ സമീപിച്ചത്. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും. ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ലെന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ തൻ്റെ മുൻകൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞത്.

നടപടിക്രമങ്ങള്‍ പാലിച്ചല്ല പരാതി നല്‍കിയത്. എല്ലാ കാര്യങ്ങളിലും അന്വേഷണ സംഘത്തിന് വിശദീകരണം നല്‍കാന്‍ തയ്യാറാണെന്നും രാഹുല്‍ പറഞ്ഞു. അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണ്. താന്‍ നിരപരാധിയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുൻകൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. അന്വേഷണത്തിന് തന്നെ കസ്റ്റഡിയിലെടുക്കേണ്ട കാര്യമില്ല. പരാതിക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയെന്ന് രാഹുല്‍ വാദിക്കുന്നു.

ALSO READ: ‘തദ്ദേശ തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ പ്രശ്നമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി ചർച്ച ചെയ്യുന്നത്’: മന്ത്രി ജി ആർ അനിൽ

തെളിവുകള്‍ നല്‍കാന്‍ തനിക്ക് സാവകാശം വേണമെന്നും കേസിലെ രേഖകള്‍ തനിക്ക് ലഭ്യമാക്കിയിട്ടില്ലെന്നും രാഹുല്‍ പറയുന്നു. വാദം സാധൂകരിക്കാനായില്ലെങ്കില്‍ കീഴടങ്ങാന്‍ തയ്യാറാണെന്ന് രാഹുല്‍ അഭിഭാഷക‍ൻ മുഖേന സമര്‍പ്പിച്ച മുൻകൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News