
ക്രൂര ബലാത്സംഗത്തിന് അറസ്റ്റിലായ പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിലിനെ കോടതി റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. മാവേലിക്കര സ്പെഷ്യൽ ജയിലിലാണ് രാഹുലിനെ അടക്കുക. ഇയാളെ പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന പൂര്‍ത്തിയാക്കിയിരുന്നു. ഇതിന് ശേഷമാണ് പ്രത്യേക അന്വേഷ സംഘം രാഹുലിനെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്.
എ ആർ ക്യാമ്പിൽ നിന്നും വൈദ്യ പരിശോധനയ്ക്ക് എത്തിച്ചത് മുതൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നത് വരെ വഴിനീളെ രാഹുൽ ഡിവൈഫ്ഐ അടക്കമുള്ള യുവജന സംഘടനകളുടെ പ്രതിഷേധച്ചൂട് ഏറ്റുവാങ്ങേണ്ടി വന്നു.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ അതിജീവിതക്കെതിരെ നടത്തിയ ലൈംഗിക അതിക്രമങ്ങളുടെ തീവ്രത വെളിവാക്കി എഫ്‌ഐആർ. ലൈംഗിക താൽപര്യം മുൻനിർത്തി സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട രാഹുൽ വിവാഹ വാഗ്ദാനം നൽകിയെന്നും പ്രലോഭിപ്പിച്ച് ഹോട്ടലിലേക്ക് വിളിച്ചു വരുത്തി ക്രൂര ലൈംഗിക വേട്ട നടത്തിയെന്നും എഫ് ഐ ആറിൽ പറയുന്നു. അതിക്രൂര ബലാത്സംഗത്തിൽ രാഹുൽ യുവതിയെ മുറിവേല്പിക്കുകയും മർദിക്കുകയും ചെയ്തു. ഗർഭിണിയായതിന് ശേഷം ഭീഷണിപ്പെടുത്തിയതായും എഫ്‌ഐആർ പറയുന്നുണ്ട്.
രാഹുലിനെതിരെ സംസ്ഥാന സർക്കാർ പഴുതടച്ച നീക്കങ്ങളാണ് നടത്തുന്നത്. പരാതി ലഭിച്ചത് മുതൽ അതിജാഗ്രതയോടെ ആയിരുന്നു പൊലീസിന്റെ നീക്കം. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമസഭയും കടുത്ത നടപടിക്കൊരുങ്ങുന്നതായി സൂചന നൽകുന്നതായിരുന്നു സ്പീക്കർ എഎൻ ഷംസീറിന്‍റെ വാക്കുകൾ. മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കുന്നതിൽ നിയമോപദേശം തേടുമെന്ന് വ്യക്തമാക്കിയ സ്പീക്കര്‍ രാഹുൽ എംഎൽഎ സ്ഥാനത്ത് തുടരുന്നത് മോശം സന്ദേശം നൽകുന്നതാണെന്നും കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


