‘ബ്രേക്ക് അപ്പ് ആയതിന് ശേഷം മറ്റെയാളുടെ ഭാവി നശിപ്പിക്കാന്‍ ശ്രമിക്കാറുണ്ട്’; ബലാത്സം​ഗക്കേസി‌ൽ വേടന് മുന്‍കൂര്‍ ജാമ്യം

nagaroor vedan

ബലാൽസംഗ കേസിൽ റാപ്പര്‍ വേടന് മുന്‍കൂര്‍ ജാമ്യം. കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയത്.
മുന്‍കൂര്‍ ജാമ്യം നിഷേധിച്ചാല്‍ നീതി നിഷേധമാകുമെന്ന് ഹൈക്കോടതി വിലയിരുത്തി. ബന്ധം തകർന്നതിന് ശേഷം മറ്റെയാളുടെ ഭാവി നശിപ്പിക്കാന്‍ ശ്രമിക്കാറുണ്ട് എന്നും കോടതി പറഞ്ഞു.

കോട്ടയം സ്വദേശിനിയായ യുവ ഡോക്ടറുടെ പരാതിയിൽ തൃക്കാക്കര പോലീസ് ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടർന്നാണ് വേടൻ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. പരാതിക്കാരി ആരാധികയെന്ന നിലയില്‍ തന്നെ സമീപിച്ചിരുന്നുവെന്നും അഭിപ്രായ വ്യത്യാസമാണ് പരാതിക്ക് കാരണമെന്നുമായിരുന്നു വേടൻ്റെ വാദം. തന്നെ വ്യക്തിഹത്യ ചെയ്യാന്തം ഭീഷണിപ്പെടുത്തി പണം തട്ടാനുമാണ് ചിലരുടെ ശ്രമമെന്നും വേടൻ വാദിച്ചു.

വേടൻ തന്നെ ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്തുവെന്നും ജാമ്യം അനുവദിക്കരുതെന്നുമാണ് പരാതിക്കാരിയുടെ നിലപാട്. വേടൻ്റെ ജാമ്യാപേക്ഷയെ സർക്കാരും ശക്തമായി എതിർത്തു. വേടനെതിരെ മറ്റൊരു പെൺകുട്ടിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൻ്റെ വിവരങ്ങളും സർക്കാർ കോടതിക്ക് കൈമാറിയിരുന്നു. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ശാരീരിക ബന്ധം എങ്ങനെ ബലാത്സംഗമാകുമെന്ന് ഹൈക്കോടതി വാദത്തിനിടെ സംശയം പ്രകടിപ്പിച്ചിരുന്നു. ബന്ധത്തില്‍ വിള്ളലുണ്ടാകുമ്പോൾ പരാതി ഉയർന്നാൽ അത് ബലാത്സംഗമായി കണക്കാക്കാനാവില്ലന്നും കോടതി വാദത്തിനിടെ വ്യക്തമാക്കിയിരുന്നു.സംഭവത്തിന് ശേഷം രണ്ട് വർഷം കഴിഞ്ഞാണ് പരാതിക്കാരി പോലീസിനെ സമീപിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

ALSO READ: എ ഐ ക്യാമറയ്ക്കെതിരായ ആരോപണം: വി ഡി സതീശന് തിരിച്ചടി, പൊതുതാത്പര്യ ഹർജി തള്ളി ഹൈക്കോടതി

ഓരോ കേസിലെയും സാഹചര്യങ്ങള്‍ വ്യത്യസ്തമെന്ന് ജാമ്യം അനുവദിച്ചു കൊണ്ട്ഹൈ ക്കോടതി വിലയിരുത്തി ബന്ധം തകർന്നതിന് ശേഷം മറ്റെയാളുടെ ഭാവി നശിപ്പിക്കാന്‍ ശ്രമിക്കാറുണ്ട് എന്നും കോടതി പറഞ്ഞു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് കർശന ഉപാധികളോടെ മുൻകൂർജാമ്യം അനുവദിച്ചത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News