സ്ത്രീത്വത്തെ അപമാനിച്ചയാളുടെ സ്ഥാനാർഥിത്വം: ‘പരാതി പരിഹരിക്കാത്തതിനാല്‍ പ്രതികരിച്ചതാണോ കുറ്റം?’; കെ മുരളീധരനെ തള്ളി റസിയ അന്‍സാര്‍

rasiya ansar against k muraleedharan

സ്ത്രീത്വത്തെ അപമാനിച്ച ഡി രഘുനാഥൻ നായരെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ചതിന് വിമർശിച്ച കെ മുരളീധരനെ തള്ളി റസിയ അന്‍സാര്‍. പരാതി പരിഹരിക്കാത്തതിനാല്‍ പ്രതികരിച്ചതാണോ താൻ ചെയ്ത കുറ്റമെന്ന് അവർ ചോദിച്ചു. താൻ നൽകിയ പരാതിയെക്കുറിച്ച് കെ മുരളീധരന് അറിവുണ്ടായരുന്നെന്ന് റസിയ അന്‍സാർ കൈരളി ന്യൂസിനോട് പ്രതികരിച്ചു.

പരാതി കെ മുരളീധരന് നൽകാൻ അദ്ദേഹത്തിന്‍റെ ഓഫീസില്‍ മണിക്കൂറുകൾ കാത്തിരുന്നിട്ടുണ്ട്. പിന്നീട് ഇന്ദിരാ ഭവനില്‍ വച്ച് നേരിട്ട് പരാതി അറിയിച്ചു. ശരത് ചന്ദ്രപ്രസാദിന്‍റെ സാന്നിധ്യത്തിലാണ് പരാതി അറിയിച്ചതെന്നും അവർ വ്യക്തമാക്കി.

ALSO READ; ‘എല്ലാവർക്കും ഇഷ്ടപ്പെട്ട സ്ഥാനാര്‍ത്ഥി വന്നെന്ന് വരില്ല’: സ്ത്രീത്വത്തെ അപമാനിച്ചയാ‍ളെ സ്ഥാനാര്‍ഥിയാക്കിയത് ന്യായീകരിച്ച് കെ മുരളീധരൻ

പാര്‍ട്ടി ഘടകങ്ങള്‍ക്കാണ് ഞാന്‍ ആദ്യം പരാതി നല്‍കിയത്. ഗത്യന്തരമില്ലാതെയാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. തനിക്ക് മാത്രമല്ല, നിരവധി പേര്‍ക്ക് പരാതിയുണ്ടെന്നും അവർ കൈരളി ന്യൂസിനോട് പറഞ്ഞു. എല്ലാവർക്കും ഇഷ്ടപ്പെട്ട സ്ഥാനാര്‍ത്ഥി വന്നെന്ന് വരില്ലെന്നായിരുന്നു ഡി രഘുനാഥൻ നായരുടെ സ്ഥാനാർഥിത്വത്തിൽ കെ മുരളീധരന്റെ പ്രതികരണം.

Keywords: K Muraleedharan, Rasia Ansar, Congress, KPCC

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News