
എസ് ഐ ആര്‍ സമയപരിധിക്കുള്ളില്‍ നിന്നുകൊണ്ട് നടപ്പിലാക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തൻ യു ഖേൽക്കർ. ഇലക്ഷൻ കമ്മിഷൻ്റെ നിർദേശം അനുസരിച്ച് പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നിലവിലുള്ള 2.78 കോടി ആളുകളിൽ 99.5% ആളുകൾക്കും ഫോം കൊടുത്തു. മറ്റുള്ളവർക്ക് ഫോം കൊടുക്കാൻ കഴിയാത്തത് ബി എല്‍ ഒമാർ പോകുന്ന സമയത്ത് അവിടെ ആളില്ല എന്നത് പ്രതിസന്ധിയാണ്.
80% ആളുകൾ ഫോം തിരികെ തന്നിട്ടുണ്ട്. 50% ഡിജിറ്റലൈസ് ചെയ്തു. ആളുകളെ കാണാതിരിക്കുന്ന സാഹചര്യം ഉണ്ടെങ്കിൽ ആർക്കും അറിയിക്കാം. ആൾ എവിടെയും മിസ്സായി പോവില്ല. ഇലക്ഷൻ കമ്മീഷൻ പറഞ്ഞത് നടപ്പിലാക്കാനുള്ള ബാധ്യസ്ഥത എല്ലാർക്കുമുണ്ട്. ടാർഗറ്റ് അനുസരിച്ച് ബി എല്‍ ഒമാർ മുന്നോട്ട് പോവുന്നുവെന്ന് മാധ്യമങ്ങളോട് അദ്ദേഹം പ്രതികരിച്ചു.
അതേസമയം, എസ്ഐആറിന് പിന്നാലെ കടുത്ത ജോലി സമ്മര്‍ദ്ദം നോരിടുന്നുവെന്ന് ആരോപിച്ച് ബിഎല്‍ഒമാര്‍ രംഗത്തെത്തിയിരുന്നു. കേരളത്തില്‍ ഒരാള്‍ ആത്മഹത്യ ചെയ്യുകയും മറ്റൊരാള്‍ ആത്മഹത്യ മുഴക്കുകയും ചെയ്തിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


