
ഇടുക്കി അടിമാലിയിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ വിമത പോസ്റ്റർ. സേവ് കോൺഗ്രസ് എന്ന പേരിലാണ് പോസ്റ്റർ പ്രചരിച്ചിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് അടിമാലി ഡിവിഷൻ സീറ്റ് പേയ്‌മെന്റ് സീറ്റാക്കി വിറ്റു എന്നും പോസ്റ്ററിൽ.
നാമനിർദ്ദേശ പത്രിക സമർപ്പണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഇടുക്കി ജില്ലാ പഞ്ചായത്തിലെയും കട്ടപ്പന നഗരസഭയിലെയും സീറ്റുകളെ സംബന്ധിച്ച് കോൺഗ്രസിൽ പ്രതിസന്ധി തുടരുകയാണ്.തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലാ നേതാക്കളെ പോലും പരിഗണിക്കാത്തതിൽ യൂത്ത് കോൺഗ്രസ്സ് ഇടുക്കി ജില്ലാ കമ്മിറ്റി വലിയ അമർഷത്തിലാണ്. യുവാക്കൾക്ക് കോൺഗ്രസ്സിൽ അവസരം ലഭിക്കുന്നില്ലെന്ന വിമർശനവും യൂത്ത് കോൺഗ്രസ് ഉയർത്തുന്നു.ഈ സാഹചര്യത്തിലാണ് ഇടുക്കി അടിമാലിയിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ പോസ്റ്റർ പതിച്ചത്.
യുഡിഎഫിന്റെ ഉറച്ച കോട്ടയായ കരിമണ്ണൂർ ഡിവിഷനിൽ യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ടോണി തോമസിന്റെ പേര് ആദ്യം പരിഗണിച്ചിരുന്നു. എന്നാൽ സിറ്റിങ് മെമ്പർ ഇന്ദു സുധാകരനെ മത്സരിപ്പിക്കാൻ ഒരു വിഭാഗം സമ്മർദ്ദം ചെലുത്തി. ജനറൽ സീറ്റിൽ വനിതയെ പരിഗണിക്കേണ്ടെന്നാണ് യൂത്ത് കോൺഗ്രസ് നിലപാട്. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് അറയ്ക്കപ്പറമ്പിലിനു സാധ്യത ഉണ്ടായിരുന്ന ഉപ്പുതറ ഡിവിഷനിലും തർക്കം അവസാനിക്കുന്നില്ല. ജില്ലയിലെ കോൺഗ്രസ്സിൽ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് കോൺഗ്രസ് പാർട്ടി ഓഫീസിനു മുന്നിലും ടൗണിലും നേതൃത്വത്തിനെതിരെ പോസ്റ്റർ പ്രചരിക്കുന്നത്.
ALSO READ: എസ്എഫ്ഐ പ്രവർത്തകൻ ഫാസിൽ വധക്കേസിലെ പ്രതി മാടമ്പാറ വിശ്വനെ സ്ഥാനാർഥിയാക്കി ബിജെപി
അതേസമയം മുൻ എംഎൽഎ ഇഎം ആഗസ്തി മത്സരിക്കാൻ ഒരുങ്ങുന്നത്
കോൺഗ്രസിന്റെ ഉറച്ച കോട്ടയായ കട്ടപ്പന നഗരസഭയിലും പൊട്ടിത്തെറിക്ക് കാരണമായി. യുഡിഎഫ് ജില്ലാ ചെയർമാൻ ജോയ് വെട്ടിക്കുഴിയുടെ നേതൃത്വത്തിൽ ഒരു വിഭാഗവും , കെസി വേണുഗോപാൽ പക്ഷത്തുള്ള ഒരു വിഭാഗവും എതിർപ്പുന്നയിച്ച് രംഗത്തേത്തി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

