ഇടുക്കിയിൽ വിമതന്മാരെ കൊണ്ട് വലഞ്ഞ് UDF: തൊടുപുഴ നഗരസഭ 10ാം വാർഡിൽ മാത്രം മൂന്ന് വിമതർ, ജില്ലയിൽ 28 ഇടങ്ങളിൽ റിബൽ സ്ഥാനാർഥികൾ

udf idukki

വിമത സ്ഥാനാർത്ഥികളിൽ വഴിമുട്ടി യു ഡി എഫ്. തൊടുപുഴ നഗരസഭയിലെ പത്താം വാർഡിൽ ജനവിധി തേടുന്നത് മൂന്ന് വിമതർ. നേതാക്കളുടെ വ്യക്തി താൽപര്യം സ്ഥാനാർത്ഥി നിർണയത്തെ സ്വാധീനിച്ചിട്ടുണ്ടെന്നും സാധാരണ പ്രവർത്തകരെ യുഡിഎഫ് നേതൃത്വം മുഖവിലക്കെടുക്കുന്നില്ലെന്നുമാണ് ആക്ഷേപം. ഇടുക്കി ജില്ലയിൽ 28 ഇടത്താണ് കോൺഗ്രസ കോൺഗ്രസ് വിമതർ മത്സര രംഗത്തുള്ളത്. തെരഞ്ഞെടുപ്പിൽ കൂട്ടായ തീരുമാനത്തിലൂടെ പല സീറ്റുകളിലേക്കും സ്ഥാനാർത്ഥികളെ തെരഞ്ഞെടുക്കാൻ കോൺഗ്രസ്സിന് സാധിച്ചിട്ടില്ല.

നേതാക്കളുടെ സ്വാർത്ഥ താൽപ്പാര്യങ്ങൾക്ക് അനുസരിച്ച് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയതും വിമതർ മത്സര രംഗത്തെത്താൻ കാരണമായി. യുഡിഫ് നേതൃത്വം സാധാരണക്കാരായ പ്രവർത്തരുടെ അഭിപ്രായങ്ങൾക്ക് പ്രാധാന്യം നൽകാത്തതാണ് കോൺഗ്രസ്സ് പ്രവർത്തകനായ ഷംസ് വിമതനായി മത്സരിക്കാൻ കാരണം.

ALSO READ; KAIRALI NEWS EXCLUSIVE | ‘ഇഗ്നോർ!! ഇതെല്ലാം അവഗണിക്കൂ, ഈ പരിപാടിയിൽ സ്ത്രീകളുമില്ലേ?’ രാഹുൽ മാങ്കുട്ടത്തിൽ വിഷയത്തിൽ സ്ത്രീ വിരുദ്ധ പരാമർശവുമായി കെ സുധാകരൻ

സീറ്റ് വാഗ്ദാനം ചെയ്ത് പ്രധാന നേതാക്കളടക്കം തന്നെ വഞ്ചിച്ചെന്നാണ് കോൺഗ്രസ്സിന്റെ മുൻ കൗൺസിലറായ ആനി ജോർജ്ജിന്റെ ആരോപണം. സംഘടനക്ക് വേണ്ടി രാവും പകലും പണിയെടുത്തവരെ നേതൃത്വം തഴയുകയാണെന്ന് മുൻ കോൺഗ്രസ് വൈസ് പ്രസിഡന്റായിരുന്ന വിമത സ്ഥാനാർത്ഥി ബഷീർ പറയുന്നു. നേതാക്കളുടെ സ്വാർത്ഥ താൽപര്യങ്ങളിലെ വിയോജിപ്പിനെ തുടർന്ന് കോൺഗപ്പിൽ നിന്ന് നിരവധി പേർ രാജി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News