
കൊല്ലം കോർപ്പറേഷൻ കൊല്ലൂർവിള ഡിവിഷനിൽ യുഡിഎഫ് വിമത സ്ഥാനാർഥി. ഹംസത്ത് ബീവി കോൺഗ്രസിലെ മെമ്പര്‍ സ്ഥാനം രാജിവെച്ച് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ബിന്ദു കൃഷ്ണയാണ് തനിക്ക് സീറ്റ് നിഷേധിച്ചതിന് പിന്നിലെന്ന് ഹംസത്ത് ആരോപിച്ചു. കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ഈ പത്രിക സമർപ്പണം കോൺഗ്രസിൻ്റെ ഗതികേടിൻ്റെ നേർ ചിത്രമാണ്.
ഹംസത്ത് നീതി നിഷേധിക്കപ്പെട്ട കോൺഗ്രസിലെ പ്രതിനിധികളിൽ ഒരാളാണ്. തന്നെ സ്ഥാനാർത്ഥിയാക്കാൻ ബിന്ദു കൃഷ്ണ ഉൾപ്പെടുന്ന വിഭാഗം തയാറായില്ല. ഏഴ് പേർ അടങ്ങുന്ന സ്ഥാനാർഥി പട്ടികയിൽ ഉണ്ടായിരുന്ന ആരോടും നിലവിലെ സ്ഥിതി വിശദീകരിച്ചില്ല. ബാഹ്യ ശക്തികളുടെ ഇടപ്പെടലിൽ പ്രദേശവുമായി ബന്ധമില്ലാത്ത ആളെ സ്ഥാനാർത്ഥിയാക്കി. തന്നെ അപമാനിച്ചു താൻ പണം വാങ്ങി സെറ്റിൽ ചെയ്യാൻ തയാറായി എന്ന് വരെ പ്രചരിപ്പിച്ചു. പക്ഷേ ജനങ്ങൾക്ക് തന്നെ അറിയാമെന്ന് ഹംസത്ത് ബീവി പറഞ്ഞു.
ALSO READ: കോതമംഗലത്ത് കാട്ടാന ആക്രമണം: രണ്ട് ബൈക്ക് യാത്രികർക്ക് പരുക്ക്
ഫേസ് ബുക്കിൽ ചിലരോടൊപ്പം നിൽക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത് തന്നെ അപകീർത്തിപ്പെടുത്തുകയും തൻ്റെ അഭിമാനത്തെ ചോദ്യം ചെയ്യുകയും ചെയ്തു. നാമ നിർദ്ദേശ പത്രിക പിൻവലിക്കില്ല. തെരഞ്ഞെടുപ്പിനെ നേരിടുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

