ഒരു ​ദിവസം എത്ര മുട്ടകൾ വരെ കഴിക്കാം?അമിതമായാൽ അമൃതും വിഷം

how many eggs per day

നമ്മുടെ ഭക്ഷണശീലത്തിൽ വലിയ പങ്ക് വഹിക്കുന്നതാണ് മുട്ട. വിറ്റാമിനുകളുടേയും പ്രോട്ടിനിന്റേയും കലവറയായ മുട്ട എന്തായാലും നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതാണെന്നും പഠനങ്ങൾ പറയുന്നുണ്ട്. എന്തൊക്കെയാണ് മുട്ടയുടെ ​ഗുണങ്ങളെന്നും എത്ര മുട്ടകൾ ആർക്കൊക്കെ കഴിക്കാമെന്നും അറിഞ്ഞിരിക്കേണ്ടതും അനിവാര്യമാണ്. കാരണം ഇതറിയാതെയാണ് കഴിക്കുന്നതെങ്കിൽ അത് വലിയ അപകടത്തിലേക്കും എത്തിക്കാം.

ഒരു ശരാശരി ജീവിത ശൈലി മുന്നോട്ട് കൊണ്ട് പോകുന്ന വ്യക്തി ഒരു ദിവസം ഒരു മുട്ടയെങ്കിലും കഴിക്കണം. എന്നാൽ ഒരു മുട്ട മാത്രം മതിയോ? മറ്റ് ശാരീരിക ബുദ്ധിമുട്ടുകളോ അസുഖങ്ങളോ ഇല്ലെങ്കിൽ രണ്ട് മുട്ടവരെ കഴിക്കാമെന്നും ഡോക്ടർമാരടക്കം പറയുന്നതാണ്. മഞ്ഞക്കരു ഉൾപ്പെടെ കഴിക്കാവുന്നതുമാണ്. എന്നാൽ കൂടുതൽ ആക്ടിവിറ്റികൾ ചെയ്യുന്നവർ ഇതിലും കൂടുതൽ കഴിക്കാം. അത് അവരവരുടെ ശരീര ഭാരവും ആവശ്യങ്ങളും വച്ചാണ് വ്യത്യാസപ്പെട്ടിരിക്കും.

Also read: ജീവിതത്തിൽ വിജയിക്കാൻ അതിരാവിലെ തന്നെ ഉണരണോ ?

ഒരു കോഴി മുട്ടയിൽ ആറ് ​ഗ്രാം വരെ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. മുട്ടയുടെ വെള്ള മാത്രമാണെങ്കിൽ അതിൽ നാല് ​ഗ്രാം വരെയാണ് പ്രോട്ടീൻ. എന്നാൽ മഞ്ഞക്കരു ഒഴിവാക്കി കഴിക്കുന്നവർ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. വിറ്റാമിനുകളുടെ കലവറ ആ മഞ്ഞക്കരു ആണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News